Current Date

Search
Close this search box.
Search
Close this search box.

യസീദി കുട്ടികളെ ഐ.എസ് ഇപ്പോഴും വേട്ടയാടുന്നു: ആംനെസ്റ്റി

ബാഗ്ദാദ്: യസീദി വിഭാഗത്തിലെ കുട്ടികളെ ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ ഇപ്പോഴും നിരന്തരം വേട്ടയാടുന്നുണ്ടെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണല്‍. ഐ.എസിന്റെ ക്രൂരമായ അടിമത്തത്തിന്റെ ഇരകളായിരുന്നു ഒരു കാലത്ത് ഇറാഖിലെ യസീദികള്‍ ഇവര്‍ ഐ.എസ് ഭീകരരുടെ ക്രൂരമായ ശാരീരിര-മാനസിക പീഡനങ്ങള്‍ക്ക് ഇരയായവരായിരുന്നു. ഇപ്പോള്‍ യസീദി വംശപരമ്പരയിലെ കുട്ടികളും സമാനമാ ക്രൂരത അനുഭവിക്കുന്നുണ്ടെന്നാണ് ആംനെസ്റ്റി റിപ്പോര്‍ട്ട് ചെയ്യുന്നത്.

2014ല്‍ ഐ.എസ് അവരുടെ നാട് കൈയേറുമ്പോള്‍ നിരവധി കുട്ടികളാണ് കൊല്ലപ്പെട്ടത്. രണ്ടായിരത്തോളം കുട്ടികള്‍ അന്ന് രക്ഷപ്പെട്ടിരുന്നെങ്കിലും അവര്‍ക്ക് ആവശ്യമായ സംരക്ഷണം ലഭിച്ചിരുന്നില്ല. രക്ഷിതാക്കള്‍ ഉപേക്ഷിച്ചു പോയ കുട്ടികളും ഉണ്ടായിരുന്നു. അവര്‍ക്ക് ദീര്‍ഘകാല പിന്തുണ ആവശ്യമായിരുന്നു.

വടക്കന്‍ ഇറാഖിലെ അവരുടെ പൂര്‍വ്വിക ഭീമി ഐ.എസ് ആക്രമിച്ചതോടെ യസീദികള്‍ സിന്‍ജാര്‍ മലനിരകളിലേക്ക് പലായനം ചെയ്യുകയാണുണ്ടായത്. നിരവധി പേര്‍ കൊല്ലപ്പെടുകയും ഏഴായിരത്തോളം സ്ത്രീകളും പെണ്‍കുട്ടികളും ഐ.എസിന്റെ അടിമകളാക്കപ്പെടുകയും ഇതില്‍ നിരവധി പേര്‍ പീഡനത്തിനിരയാവുകയും ചെയ്തിരുന്നു.

Related Articles