Current Date

Search
Close this search box.
Search
Close this search box.

സൂറ യാസീന്‍ ഓണ്‍ലൈന്‍ ഖുര്‍ആന്‍ പരീക്ഷ ഡിസംബര്‍ 25ന്

കോഴിക്കോട്: ഖുര്‍ആനിലെ 36ാം അധ്യായമായ സൂറത്തു യാസീനെ ആസ്പദമാക്കി ‘ഡി ഫോര്‍ മീഡിയ’ സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ ഖുര്‍ആന്‍ പരീക്ഷ 2018 ഡിസംബര്‍ 25ന് നടക്കും. മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് 2018 നവംബര്‍ 30 വരെ www.quranpadanam.com എന്ന വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാം. സ്ത്രീ-പുരുഷ ഭേദമന്യേ ആര്‍ക്കും സൗജന്യമായി മത്സരത്തില്‍ പങ്കെടുക്കാം.

ഐ.പി.എച്ച് പ്രസിദ്ധീകരിച്ച സയ്യിദ് അബുല്‍ അഅ്ലാ മൗദൂദിയുടെ തഫ്ഹീമുല്‍ ഖുര്‍ആന്‍,ടി.കെ ഉബൈദ് രചിച്ച ഖുര്‍ആന്‍ ബോധനം,ബശീര്‍ മുഹ്യുദ്ദീന്റെ ഓണ്‍ലൈന്‍ പഠന ക്ലാസുകള്‍ എന്നിവ ആസ്പദമാക്കിയായിരിക്കും ചോദ്യങ്ങള്‍. ഒന്ന്,രണ്ട്,മൂന്ന് സ്ഥാനം നേടുന്നവര്‍ക്ക് ക്യാഷ് പ്രൈസും മൊമന്റോയും പ്രശസ്തി പത്രവും നല്‍കും. 25 പേര്‍ക്ക് ആകര്‍ഷകമായ പ്രോത്സാഹന സമ്മാനവും ഉണ്ടായിരിക്കും.

ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന യൂസര്‍ നെയിമും പാസ്വേഡും ഉപയോഗിച്ചാണ് പരീക്ഷയില്‍ പങ്കെടുക്കേണ്ടത്. മത്സരവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് www.quranpadanam.com വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Related Articles