Current Date

Search
Close this search box.
Search
Close this search box.

ഇസ്ലാം മാനവികത സമാധനം; യാമ്പു ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ കാമ്പയിന്‍

യാമ്പു: സൗദി യാമ്പു ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ‘ഇസ്ലാം മാനവികത സമാധാനം’ എന്ന തലക്കെട്ടില്‍ സെപ്റ്റംബര്‍ 27 മുതല്‍ ആറ് മാസം നീണ്ടു നില്‍ക്കുന്ന കാമ്പയിന്‍ സംഘടിപ്പിക്കും. ഇസ്ലാമിക മൂല്യവും സംസ്‌കാരവും സമൂഹത്തില്‍ ഏറെ ചര്‍ച്ചയാക്കപ്പെടുന്ന സാഹചര്യത്തില്‍ ഇസ്ലാമിന്റെ മാനവിക മൂല്യങ്ങളുടെ മഹത്തായ സന്ദേശം സമൂഹത്തിന് പകര്‍ന്നു കൊടുക്കാവുന്ന വൈവിധ്യമാര്‍ന്ന പരിപാടികളാണ് കാമ്പയിനോടനുബന്ധിച്ച് യാമ്പു ഗൈഡന്‍സ് സെന്ററിന്റെ സഹകരണത്തോടെ ആസൂത്രണം ചെയ്യുന്നതെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

യാമ്പുവിലെ മുഴുവന്‍ മലയാളികള്‍ക്കും ഉപകരിക്കാവുന്ന വൈജ്ഞാനിക ആരോഗ്യ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ഉദ്ഘാടന സമ്മേളനം, മതേതര സംഗമം, സെമിനാര്‍, യുവജന സമ്മേളനം, കുടുംബ സംഗമം, ബാല സമ്മേളനം, പഠന യാത്ര, കായിക മത്സരം, എക്‌സിബിഷന്‍, ആരോഗ്യ ബോധവത്കരണം, കരിയര്‍ ഗൈഡന്‍സ്, സമാപന സമ്മേളനം തുടങ്ങിയ പരിപാടികള്‍ കാമ്പയിന്‍ കാലയളവില്‍ ഒരുക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
അബൂബക്കര്‍ മേഴത്തൂര്‍ ചെയര്‍മാനും അബ്ദുല്‍ അസീസ് സുല്ലമി ജനറല്‍ കണ്‍വീനറുമായി കാമ്പയിന്‍ സ്വാഗത സംഘം രൂപ വത്കരിച്ചു.

മറ്റു ഭാരവാഹികള്‍ : ഫമീര്‍ വയലില്‍ (മുഖ്യ രക്ഷാ ധികാരി), മുഹമ്മദ് ഫയിസി, അബ്ദുറഷീദ് വേങ്ങര (വൈസ്.ചെയ.), ഫറൂഖ് കൊണ്ടയത്ത്, നിയാസുദ്ദീന്‍ (ജോ.കണ്‍.), മുഹമ്മദ് കുട്ടി, അബ്ദുല്‍ മജീദ് സുഹ്രി (പ്രോഗ്രാം.കണ്‍.),അലി അഷ്റഫ് (പബ്ലിസിറ്റി), ബി. എം.നാസര്‍ കരുനാഗപ്പള്ളി (രജിസ്ട്രേഷന്‍), അബ്ദുല്‍ അസീസ് കാവുമ്പുറം (ദഅവ:), ഹാഫിസ് റഹ്മാന്‍ മദനി (നിച്ച് ഓഫ് ട്രൂത്ത്), അബ്ദുല്ല മുവാറ്റുപുഴ (ഓഡിയോ), ഹര്‍ഷദ് പുളിക്കല്‍ (മീഡിയ), നൗഫല്‍ എറണാംകുളം (ഗതാഗതം), അബ്ദുസ്സലാം (സാമ്പത്തികം), ഷാഫി വേങ്ങര ( ഭക്ഷണം), നിയാസ് പുത്തൂര്‍ (വളണ്ടിയര്‍).

വാര്‍ത്താ സമ്മേളനത്തില്‍ സ്വാഗത സംഘം ചെയര്‍മാന്‍ അബൂബക്കര്‍ മേഴ ത്തൂര്‍, ജനറല്‍ കണ്‍വീനര്‍ അബ്ദുല്‍ അസീസ് സുല്ലമി, ഫമീര്‍ വയ ലില്‍, മുഹമ്മദ് ഫയിസി എറണാംകുളം, അബ്ദുല്‍ റഷീദ് വേങ്ങര, ഹാഫിസ് റഹ്മാന്‍ മദനി എന്നിവര്‍ പങ്കെടുത്തു. കൂടുതല്‍ വിവ രങ്ങള്‍ക്ക് : 053 507 2207, 055 719 7254, 059 286 0418.

Related Articles