Current Date

Search
Close this search box.
Search
Close this search box.

ഇന്ത്യയില്‍ മതേതരത്വം നേരിടുന്ന ഭീഷണിക്കെതിരെ യോജിച്ച പ്രവര്‍ത്തനം അനിവാര്യം: യാമ്പു ഇസ്ലാഹി സെമിനാര്‍

യാമ്പു:നൂറ്റാണ്ടുകളുടെ പാരമ്പര്യവും സാംസ്‌കാരിക വൈവിധ്യങ്ങളും നിറഞ്ഞ ഇന്ത്യ ഇപ്പോള്‍ നേരിടുന്ന വെല്ലുവിളികള്‍ക്കെതിരെ എല്ലാവരുടെയും യോജിച്ച പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണെന്ന് യാമ്പു ഇസ്ലാഹി സെന്റര്‍ ‘ഇന്ത്യന്‍ മതേതരത്വം ചരിത്രവും വര്‍ത്തമാനവും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ അഭിപ്രായപ്പെട്ടു. യാമ്പു അല്‍ മനാര്‍ ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ഹാഫിസ് റഹ്മാന്‍ മദനി വിഷയം അവതരിപ്പിച്ചു. ജാലിയാത്ത് പ്രബോധകന്‍ അബ്ദുല്‍ മജീദ് സുഹ്രി ചടങ്ങില്‍ മോഡറേറ്ററായിരുന്നു.

വിവിധ പ്രവാസി സംഘടനകളെ പ്രതിനിധീകരിച്ച് അസ്‌കര്‍ വണ്ടൂര്‍ (ഒ. ഐ. സി.സി), മാമുക്കോയ ഒറ്റപ്പാലം (കെ.എം.സി.സി), സാബു വെള്ളാരപ്പിള്ളി ( പ്രവാസി സാംസ്‌കാരിക വേദി), ജഹാംഗീര്‍ ഷാ (നവോദയ) എന്നിവര്‍ സംസാരിച്ചു. മതനിരപേക്ഷതയാണ് ഇന്ത്യയുടെ ശക്തിയെന്നും മതേതര മൂല്യങ്ങളെ മുറുകെപ്പിടിച്ച് സ്നേഹ സൗഹൃദങ്ങള്‍ വിളയാടിയിരുന്ന നന്മയുടെ ഇന്നലെകളെ തിരിച്ചു പിടിക്കാന്‍ എല്ലാവരും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും പരിപാടിയില്‍ സംസാരിച്ചവര്‍ പറഞ്ഞു. ജനസമൂഹങ്ങള്‍ക്കിടയില്‍ അസഹിഷ്ണുതയും പരസ്പര വിദ്വേഷവും വളര്‍ത്തുന്ന തരത്തില്‍ ഭരണകൂട നിലപാടിനെതിരെ ജനകീയ ഐക്യനിര ശക്തിപ്പെടേണ്ടതുണ്ടെന്ന് സിമ്പോസിയം ആഹ്വനം ചെയ്തു. യാമ്പു ഇസ്ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറി നിയാസ് പുത്തൂര്‍ സ്വാഗതം പറഞ്ഞു.

 

Related Articles