Current Date

Search
Close this search box.
Search
Close this search box.

ഷിന്‍ജിയാങിലെ മുസ്‌ലിം വിദ്യാര്‍ത്ഥികളെ ചൈന കുടുംബങ്ങളില്‍ നിന്നുമകറ്റുന്നു

ഷിന്‍ജിയാങ്: ചൈനയിലെ വിവിധ സ്‌കൂളുകളില്‍ പഠിക്കുന്ന മുസ്ലിം വിദ്യാര്‍ത്ഥികളെ അവരുടെ മാതാപിതാക്കളില്‍ നിന്നും അകറ്റി നിര്‍ത്തുന്നതായി റിപ്പോര്‍ട്ട്. അവരുടെ വിശ്വാസം,ഭാഷ എന്നിവയില്‍ നിന്നും ചൈന മന:പൂര്‍വം വേര്‍തിരിക്കുന്നതായും ബി.ബി.സി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, ആയിരക്കണക്കിന് മുതിര്‍ന്നവരെ വലിയ ക്യാംപുകളില്‍ പാര്‍പ്പിച്ചിട്ടുണ്ടെന്നും ബോര്‍ഡിങ് സ്‌കൂളുകള്‍ നിര്‍മിക്കുന്നതിന് ദ്രുതഗതിയിലുള്ള പ്രചാരണങ്ങള്‍ നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വിദേശ രാജ്യങ്ങളില്‍ കഴിയുന്ന ഉയിഗൂര്‍ മുസ്‌ലിംകളായ മാതാപിതാക്കളുമായി നടത്തിയ അഭിമുഖത്തില്‍ നിന്നും പൊതുവായി ലഭിച്ച രേഖകള്‍ വെച്ചുമാണ് ഇത്തരം റിപ്പോര്‍ട്ട് തയാറാക്കിയതെന്ന് ബി.ബി.സി റിപ്പോര്‍ട്ടര്‍ ജോണ്‍ സുഡ്‌വോര്‍ത് പറയുന്നു.

ഒരു ട ൗണ്‍ഷിപ്പില്‍ മാത്രം 400ല്‍ അധികം കുട്ടികളെ ഒറ്റക്കാണ് താമസിപ്പിച്ചിരിക്കുന്നത്. ഇവരുടെ മാതാപിതാക്കളെ മറ്റു തടവറകളിലും ക്യാംപുകളിലും പാര്‍പ്പിച്ചിരിക്കുകയാണ്. ഷിന്‍ജിയാങ് പ്രവിശ്യയിലേക്ക് മാധ്യമപ്രവര്‍ത്തകരെയടക്കം പ്രവേശിപ്പിക്കുന്നതില്‍ കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയത്. മേഖലയില്‍ കനത്ത സുരക്ഷയും ഒരുക്കിയിട്ടുണ്ട്.

Related Articles