Current Date

Search
Close this search box.
Search
Close this search box.

യുദ്ധമുണ്ടായാല്‍ തിരിച്ചടിക്കും: സൗദിക്കും യു.എസിനും മുന്നറിയിപ്പുമായി ഇറാന്‍

തെഹ്‌റാന്‍: സൗദിയിലെ അരാംകോ എണ്ണപ്ലാന്റിനു നേരെ നടന്ന ആക്രമണത്തില്‍ ഇറാനെ പ്രതിസ്ഥാനത്ത് നിര്‍ത്തി ആക്രമിക്കുന്നതിനെ ശക്തമായി എതിര്‍ത്ത് ഇറാന്‍ രംഗത്ത്. തങ്ങളെ ആക്രമിച്ചാല്‍ ശക്തമായി തന്നെ തിരിച്ചടിക്കുമെന്നാണ് ഇറാന്‍ വിദേശകാര്യ മന്ത്രി അഹ്മദ് ജവാദ് സാരിഫ് പറഞ്ഞത്. യു.എസിന്റെ ഭാഗത്ത് നിന്നും സൗദിയുടെ ഭാഗത്ത് നിന്നുമുള്ള ഏതൊരു ആക്രമണവും ഇറാന്‍ തിരിച്ചടിക്കും. ഇത് സമഗ്ര യുദ്ധത്തിലേക്ക് നയിക്കാന്‍ ഇടയാക്കും. എന്നാല്‍ തങ്ങള്‍ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും സാരിഫ് പറഞ്ഞു.

‘ഗൗരവമുള്ള ഒരു പ്രസ്താവനയാണ് ഞാന്‍ നടത്തുന്നത്. ഞങ്ങള്‍ യുദ്ധം ആഗ്രഹിക്കുന്നില്ല. സൈനിക ഏറ്റുമുട്ടലില്‍ ഏര്‍പ്പെടാനും ഞങ്ങള്‍ക്ക് താല്‍പര്യമില്ല. പക്ഷേ, ഞങ്ങളുടെ പ്രദേശം കണ്ണിമ ചിമ്മാതെ ഞങ്ങള്‍ പ്രതിരോധിക്കും.’സരിഫ് പറഞ്ഞു.

ശനിയാഴ്ച അരാംകോക്ക് നേരെ നടന്ന രണ്ട് ആക്രമണങ്ങളുടെ ഉത്തരവാദിത്വം യെമനിലെ ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതര്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍ ആക്രമണം ഇറാന്റെ നേതൃത്വത്തിലാണെന്നും ഇറാനില്‍ നിന്നുള്ള ക്രൂയിസ് മിസൈല്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും ഇത് യുദ്ധ സമാന കുറ്റമാണെന്നും യു.എസ് വിദേശകാര്യ മന്ത്രി മൈക് പോംപിയോ കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. ഇതിന് മറുപടി നല്‍കുകയായിരുന്നു ഇറാന്‍.

Related Articles