Current Date

Search
Close this search box.
Search
Close this search box.

‘ALL EYES ON RAFAH’ എന്ന വൈറല്‍ എ.ഐ ചിത്രം നിര്‍മിച്ചതാരാണ് ?

കഴിഞ്ഞ ദിവസങ്ങളില്‍ ഇന്‍സ്റ്റഗ്രാമില്‍ കോടിക്കണക്കിന് പേര്‍ ഷെയര്‍ ചെയത ‘ALL EYES ON RAFAH’ (‘എല്ലാ കണ്ണുകളും റഫയിലേക്ക്’) എന്ന ചിത്രത്തിന് പിന്നില്‍ ആരാണെന്ന ചോദ്യമാണ് ഇപ്പോള്‍ എല്ലാവരും ചോദിക്കുന്നത്. ബോളിവുഡിലെ സൂപ്പര്‍ താരങ്ങളും ക്രിക്കറ്റ് താരങ്ങളും സെലിബ്രിറ്റികളും വരെ ഷെയര്‍ ചെയ്ത ചിത്രം ഒരു എ.ഐ സഹായത്തോടെ നിര്‍മിച്ച ചിത്രമാണ്. മലേഷ്യന്‍ ഫോട്ടോഗ്രാഫറായ ഷാഹ്‌വ് ആണ് ഈ വൈറല്‍ ചിത്രം എ.ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിര്‍മിച്ചത്. ഇതിനകം 5 കോടിയിലധികം (5 മില്യണ്‍) ആളുകളാണ് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ മാത്രം ഈ ചിത്രം പങ്കുവെച്ചത്. ഫലസ്തീന്‍ അനുകൂല കണ്ടന്റുകള്‍ക്ക് മെറ്റ സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയതിനെ മറികടക്കാന്‍ വേണ്ടി കൂടിയാണ് ഇങ്ങനെ ഒരു എ.ഐ ഇമേജ് സൃഷ്ടിച്ചത്.

മലേഷ്യന്‍ ഫോട്ടോഗ്രാഫര്‍ ഷാഹ്‌വ്.

എക്‌സിലും വാട്‌സാപിലും ഫോസ്ബുക്കിലും മറ്റു സോഷ്യല്‍ മീഡിയയിലുമായി ഈ ചിത്രം പങ്കുവെച്ചതിന്റെ എണ്ണം കൂടാതെയാണിത്. കഴിഞ്ഞ ഞായറാഴ്ച രാത്രി റഫയിലെ ടെന്റുകളില്‍ ഇസ്രായേല്‍ സൈന്യം ബോംബിട്ട് 45ലധികം പിഞ്ചു കുഞ്ഞുങ്ങളടക്കമുള്ളവരെ ചുട്ടെരിച്ച കൊന്നതിന് ശേഷമാണ് ഈ ക്യാംപയിന്‍ ലോകം ഏറ്റെടുത്തത്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് ‘എല്ലാ കണ്ണുകളും റഫയിലേക്ക്’ എന്ന മുദ്രാവാക്യം ആദ്യമായി ഉയരുന്നത്. ഫലസ്തീനികളോട് ഏറ്റവും സുരക്ഷിത ഇടമെന്ന് ഇസ്രായേല്‍ വിശേഷിപ്പിച്ച റഫയിലും വ്യോമാക്രമണം ആരംഭിച്ചതിനു ശേഷം ഫലസ്തീനിലെ ലോകാരോഗ്യ സംഘടനയുടെ പ്രതിനിധിയാണ് ആദ്യമായി ഈ ഒരു ക്യാംപയിന് തുടക്കമിട്ടത്.

യു.എന്നും അമേരിക്കയും അന്താരാഷ്ട്ര നീതിന്യായ കോടതിയും, അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയും അറബ് ലീഗുമെല്ലാം ഇസ്രായേലിനോട് റഫയില്‍ ആക്രമണം നടത്തരുതെന്ന് ആവര്‍ത്തിക്കുമ്പോഴും റഫയില്‍ ഇപ്പോഴും ഇസ്രായേല്‍ അധിനിവേശവും ബോംബിങ്ങും മാറ്റമില്ലാതെ തുടരുകയാണ്.

 

 

 

 

View this post on Instagram

 

A post shared by Chaa (@shahv4012)

 

 

 

 

 

 

Related Articles