Current Date

Search
Close this search box.
Search
Close this search box.

ഗള്‍ഫ് കടലിടുക്കില്‍ ഇറാന്റെ ഡ്രോണ്‍ തകര്‍ത്തതായി ട്രംപ്

വാഷിങ്ടണ്‍: പ്രശസ്തമായ ഹൊര്‍മൂസ് കടലിടുക്കില്‍ യു.എസ് യുദ്ധക്കപ്പല്‍ ഇറാന്റെ ഡ്രോണ്‍ തകര്‍ത്തതായി ട്രംപ് അവകാശപ്പെട്ടു. യു.എസ് യുദ്ധക്കപ്പലിനു ഭീഷണിയുയര്‍ത്തിയ ആളില്ലാ യുദ്ധ വിമാനമാണ് വെടിവെച്ചിട്ടതെന്നാണ് വ്യാഴാഴ്ച വൈറ്റ്ഹൗസ് വൃത്തങ്ങള്‍ അറിയിച്ചത്. എന്നാല്‍ യു.എസ് വാദം ഇറാന്‍ നിഷേധിച്ചു.

യു.എസ്.എസ് ബോക്‌സര്‍ എന്ന യുദ്ധക്കപ്പലിനു ആയിരം മീറ്റര്‍ ദൂരെ ഇറാന്റെ ഡ്രോണ്‍ എത്തിയെന്നും ഈ സമയം സൈന്യം ഡ്രോണ്‍ തകര്‍ത്തെന്നുമാണ് വൈറ്റ് ഹൗസിനെ ഉദ്ധരിച്ച് ട്രംപ് പറഞ്ഞത്. അന്താരാഷ്ട്ര കടലിടുക്കിലുള്ള യു.എസിന്റെ കപ്പലുകള്‍ക്ക് നേരെ നിരവധി തവണ ഇറാന്റെ ഭാഗത്തു നിന്നും പ്രകോപനം ഉണ്ടായതായും തങ്ങളുടെ ഉദ്യോഗസ്ഥരെയും താല്‍പര്യങ്ങളെയും സംരക്ഷിക്കാനുള്ള അവകാശം യു.എസിനുണ്ടെന്നും ട്രംപ് പറഞ്ഞു. അതേസമയം, ഇറാന്‍ വിദേശ കാര്യ സഹ മന്ത്രി അബ്ബാസ് അരാഗ്ചി ട്രംപിന്റെ വാദം നിഷേധിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഹൊര്‍മൂസ് കടലിടുക്കില്‍ വെച്ചോ മറ്റെവിടെയെങ്കിലും വെച്ചോ തങ്ങളുടെ ഒരു ഡ്രോണും നഷ്ടപ്പെട്ടിട്ടില്ലെന്നും യു.എസിന്റെ തന്നെ ആളില്ലാ യുദ്ധ വിമാനം അബദ്ധവശാല്‍ അവരുടെ സൈന്യത്താല്‍ തകര്‍ക്കപ്പെട്ടതാകാമെന്നും അബ്ബാസ് ട്വീറ്റ് ചെയ്തു.

Related Articles