Current Date

Search
Close this search box.
Search
Close this search box.

ഇറാഖ് സൈനിക താവളങ്ങളിലെ അവശിഷ്ടങ്ങള്‍ യു.എസ് സൈന്യം നീക്കി

ബഗ്ദാദ്: പടിഞ്ഞാറന്‍ ഇറാഖിലെ അമേരിക്കന്‍ സൈന്യം സൈനിക താവളത്തില്‍ നിന്ന് അവശിഷ്ടങ്ങള്‍ തിങ്കളാഴ്ച നീക്കം ചെയ്തു. ഇറാന്‍ തൊടുത്ത ബാലിസ്റ്റിക് മിസൈലുകളാണ് ഇറാഖിലെ അമേരിക്കന്‍ സൈനിക താവളത്തെ തകര്‍ത്തത്. ഇറാനിലെ മുതിര്‍ന്ന സൈനിക തലവന്‍ ജനറല്‍ ഖാസിം സുലൈമാനി ബഗ്ദാദ് വിമാനത്താവളത്തിനടുത്ത് അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തില്‍ കൊലചെയ്യപ്പെട്ടതിനെതിരെയുള്ള പ്രതികാരമാണ് ഇറാന്റെ സൈനിക ആക്രമണം.

ഇറാന്‍ ജനുവരി എട്ടിന് ഇറാഖിലെ അമേരിക്കന്‍ സൈനിക താവളത്തില്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന് ഏകദേശം എട്ട് മണിക്കൂര്‍ മുമ്പ് ഐന്‍ അല്‍അസദ് താവളത്തില്‍ നിന്ന് അമേരിക്കന്‍-ഇറാഖീ സൈനികര്‍ ആളുകളെയും ആയുധത്തെയും സുരക്ഷിതമായ താവളത്തിലേക്ക് മാറ്റിയതായി പ്രദേശത്തെ രണ്ട് ഉദ്യോകസ്ഥര്‍ പറഞ്ഞു.

 

Related Articles