Current Date

Search
Close this search box.
Search
Close this search box.

അറബി കലിഗ്രഫി യുനെസ്കോ പൈതൃക പട്ടികയിൽ

യുനെസ്കോ: ഇസ്ലാമിക ലോകത്തെ പരമ്പരാഗത കലാവിഷ്കാര ശ്രേണിയിൽ വരുന്ന അറബി കലിഗ്രഫി യുനൊസ്കോയുടെ പൈതൃക പട്ടികയിൽ ഇടം നേടി. ‘അറബി കലിഗ്രഫി: അറിവ്, നൈപുണ്യം, പ്രയോഗം’ എന്ന തലവാചകം ഇനി മുതൽ യൂനെസ്കോയുടെ ഔദ്യോഗിക ലിസ്റ്റിൽ കാണപ്പെടും.

സൗദി ഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ ഈജിപ്ത്, ഫലസ്തീൻ, ജോർദാൻ എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട ലോകത്തെ 16 അംഗ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങൾ സമർപ്പിച്ച നാമനിർദ്ദേശം പ്രകാരമണ് Intangible Cultural Heritage Committee of the United Nations Educational, Scientific and Cultural Organization പ്രസ്തുത അംഗീകാരം അറബി കലിഗ്രഫിക്ക് നൽകിയത്. Arab League Educational, Cultural and Scientific Organisation (ALECSO) ൻ്റെ മേൽനോട്ടത്തിലാണ് പ്രസ്തുത അംഗീകാരത്തിനായുള്ള പ്രയത്നങ്ങൾ അറബ് രാജ്യങ്ങൾ കൈകൊണ്ടത്.

ഐക്യം അനുഗ്രഹം, സൗന്ദര്യം എന്നീ ഗുണങ്ങൾ ഉൾചേർന്ന മനോഹര കലാവിഷ്കാരമായ അറബി കലിഗ്രഫിക്ക് ഒറ്റ വാചകത്തിലൂടെ നിരവധി ആശയങ്ങൾ കൈമാറാൻ സാധിക്കുമെന്നും യുനെസ്കോ അഭിപ്രായപ്പെട്ടു. അറബ് മുസ് ലിം ലോകത്തെ സാംസ്കാരിക ഔന്നിത്യത്തിൻ്റെ മുദ്രയാണ് അറബി കലിഗ്രഫി എന്നാണ് Saudi Heritage Preservation Society യെ പ്രതിനിധാനം ചെയ്ത അബ്ദുൽ മാജിദ് മഹബൂബ് പറഞ്ഞത്.

  • സബാഹ് ആലുവ

????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles