Current Date

Search
Close this search box.
Search
Close this search box.

ലിബിയൻ സംഘട്ടനം പരിഹരിക്കുന്നതിന് പ്രത്യേക ദൂതനെ നിയമിക്കാനൊരുങ്ങി യു.എൻ മേധാവി

ട്രിപളി: ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ ലിബിയയിലെ സംഘട്ടനം അവസാനിപ്പിക്കുന്നതിനും, സമാധാനം രാജ്യത്ത് സ്ഥാപിക്കുന്നതിനുമായി പ്രത്യേക ദൂതനെ നിയോ​ഗിക്കാൻ സെക്രട്ടറി ജനറൽ അന്റോണിയോ ​ഗുട്ടെറസിനോട് ആവശ്യപ്പെട്ടു. റഷ്യയും ചെെനയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. എന്നാൽ യു.എൻ ലിബിയൻ വിഷയത്തിൽ ദൗത്യവുമായി മുന്നോട്ടുപകാനാണ് തീരുമാനിച്ചിരിക്കുന്നത്. ലിബിയൻ സമാധാന ശ്രമത്തിന്റെ ഉത്തരവാദിത്തം വീണ്ടും ഏൽപ്പിച്ചിരിക്കുന്നത് യു.എൻ രാഷ്ട്രീയ ദൗത്യത്തിന്റെ തലവൻ ​ഗസ്സാൻ സലാമയെയാണ്. ഏ​കദേശം മൂന്നുവർഷം ലിബിയയിലെ സമാധാന ശ്രമത്തിന് ചുക്കാൻപിടിച്ച അദ്ദേഹം ​കഴിഞ്ഞ മാസം ആരോ​ഗ്യപരമായ കാരണങ്ങളെ മുൻനിർത്തി സ്ഥാനം ഒഴികുയായിരുന്നു.

നാറ്റോ പിന്തുണച്ചരുന്ന നേതാവ് മുഅമ്മർ ​ഗദ്ദാഫി 2011ൽ അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ടതിനെ തുടർന്ന് ലിബിയ അരാജകത്വത്തിലേക്ക് നീങ്ങുകയായിരുന്നു.

 

Related Articles