Current Date

Search
Close this search box.
Search
Close this search box.

ഉയ്ഗൂര്‍ മുസ്‌ലിംകളോടുള്ള ക്രൂരത വെളിവാക്കുന്ന ചൈനയുടെ രേഖ പുറത്ത്

ബെയ്ജിങ്: ചൈനയിലെ ന്യൂനപക്ഷ മുസ്ലിം വിഭാഗമായ ഉയിഗൂര്‍ മുസ്ലിംകള്‍ക്കെതിരെ ചൈനീസ് ഭരണകൂടം നടത്തിയ അടിച്ചമര്‍ത്തലിന്റെ ക്രൂരത വെളിവാക്കുന്ന രേഖകള്‍ പുറത്ത്. ഷിന്‍ജിയാങ് പ്രവിശ്യയില്‍ ഉയിഗൂര്‍ മുസ്ലിംകളെ അടിച്ചമര്‍ത്തുന്നതില്‍ യാതൊരു ദയയും കാണിക്കേണ്ടതില്ല എന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് ഉത്തരവിട്ടതിന്റെ ഔദ്യോഗിക രേഖയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ന്യൂയോര്‍ക് ടൈംസ് ആണ് റിപ്പോര്‍ട്ട് ചെയ്തത്.

വിഭാഗീയതയും ഭീകരതയും നടത്തുന്നവരോട് യാതൊരു ദയയും കാണിക്കേണ്ടതില്ലെന്നാണ് ജിന്‍പിങ് സൈന്യത്തോടും ഔദ്യോഗിക സംവിധാനങ്ങളോടും ഉത്തരവിട്ടത്. പടിഞ്ഞാറന്‍ പ്രവിശ്യകളില്‍ ഇത്തരത്തില്‍ 10 ലക്ഷത്തിലധികം ഉയിഗൂര്‍ വംശജരെയാണ് ചൈന അനധികൃതമായി തടവില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്ന് മനുഷ്യാവകാശ സംഘടനകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സര്‍ക്കാരിന്റെ ശക്തമായ ഈ അടിച്ചമര്‍ത്തല്‍ വെളിവാക്കുന്ന 403 പേജുള്ള അതീവരഹസ്യമായ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. പാര്‍ട്ടിക്കുള്ളില്‍ തന്നെ അടിച്ചമര്‍ത്തലിനെതിരെ ഒരു വിഭാഗം രംഗത്തുവന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതിനെതിരെ അന്താരാഷ്ട്ര സമൂഹത്തില്‍ നിന്നും യു.എസില്‍ നിന്നും വിമര്‍ശനങ്ങള്‍ നേരിടുന്നതിനിടെയാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. പാര്‍ട്ടിക്കുള്ളിലെ പ്രമുഖനാണ് രേഖ ചോര്‍ത്തിയതെന്നും റിപ്പോര്‍ട്ടിലുണ്ട്.

Related Articles