Current Date

Search
Close this search box.
Search
Close this search box.

അറബ് ലോകത്തെ ആദ്യത്തെ ആണവ നിലയത്തിന് തുടക്കമിട്ട് യു.എ.ഇ

അബൂദബി: അറബ് ലോകത്ത് പ്രവര്‍ത്തനമാരംഭിക്കുന്ന ആദ്യത്തെ ആണവനിലയത്തിന്റെ പ്രാരംഭ പ്രവൃത്തികള്‍ക്ക് തുടക്കമിട്ട് യു.എ.ഇ.
തലസ്ഥാനമായ അബൂദബിയിലാണ് ബറക ന്യൂക്ലിയര്‍ പ്ലാന്റിലെ സ്റ്റാര്‍ട് നടപടികള്‍ക്ക് സമാരംഭം കുറിച്ചത്. ആണവനിലയത്തിന്റെ പ്രാരംഭ യൂണിറ്റിന്റെ പ്രവൃത്തികള്‍ക്കാണ് ശനിയാഴ്ച തുടക്കമായതെന്ന് Emirates Nuclear Energy Corporation (ENEC)യെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

അബൂദബിയുടെ പടിഞ്ഞാറ് ഗള്‍ഫ് കടല്‍തീരത്തെ അല്‍ ദഫ്ര മേഖലയിലാണ് ബറക ന്യൂക്ലിയര്‍ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. Korea Electric Power Corporation (KEPCO) ആണ് പ്ലാന്റ് നിര്‍മിക്കുന്നത്. പ്ലാന്റ് 2017ല്‍ തുറക്കേണ്ടതായിരുന്നു. എന്നാല്‍ നടപടിക്രമങ്ങള്‍ വൈകിയത് മൂലം ആദ്യത്തെ റിയാക്ടറിന്റെ പ്രവര്‍ത്തനം വൈകുകയായിരുന്നു.

ബറക ആണവ നിലയത്തിലെ യൂണിറ്റ് 1ന്റെ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി സമാരംഭം കുറിച്ചതായി ശനിയാഴ്ച ENECയുടെ ഉപവിഭാഗമായ നവാഹ് എനര്‍ജി കമ്പനിയും പറഞ്ഞു.

ബറക ആണവ നിലയത്തിലെ നാല് പ്ലാന്റുകളില്‍ ഒന്നില്‍ ഇന്ധനം നിറച്ചതായും അറബ് ലോകത്തെ സമാധാനപരമായ ആദ്യത്തെ ആണവോര്‍ജ്ജ നിലയമാണ് ഇതെന്നും ദുബൈ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പിന്നീട് ട്വിറ്ററില്‍ കുറിച്ചു.

Related Articles