Current Date

Search
Close this search box.
Search
Close this search box.

കോവിഡ്: തുര്‍ക്കി നിയന്ത്രണങ്ങള്‍ നീക്കുന്നു

അങ്കാറ: കോവിഡ് 19ന്റെ രണ്ടാം വരവിനെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ അയവ് വരുത്തി തുര്‍ക്കി. കോവിഡ് രൂക്ഷമായിരുന്ന 81 പ്രവിശ്യകളില്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയുള്ള ഉത്തരവാണ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയത്. പുതിയ നിയന്ത്രണാതീതമായ സാധാരവത്കരണം ആരംഭിക്കുകയാണ് എന്നാണ് തിങ്കളാഴ്ച പ്രസിഡന്റ് ഉര്‍ദുഗാന്‍ അറിയിച്ചത്. ആഴ്ചകളായി രാജ്യത്ത് ഏര്‍പ്പെടുത്തിയിരുന്ന ലോക്ക് ഡൗണും ഒഴിവാക്കി. ഹോട്ടലുകളും സ്‌കൂളുകളും തുറന്നുപ്രവര്‍ത്തിക്കാന്‍ തീരുമാനമായി.

കോവിഡ് കേസുകളുടെ എണ്ണമനുസരിച്ച് വിവിധ മേഖലകളാക്കി തിരിച്ചായിരുന്നു ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നത്. 83 ദശലക്ഷം ജനങ്ങളാണ് തുര്‍ക്കിയിലുള്ളത്. ഇതില്‍ 8.9 ദശലക്ഷം പേര്‍ വാക്‌സിന്‍ എടുത്തു. ബാക്കിയുള്ളവര്‍ക്കുള്ള വാക്‌സിനേഷന്‍ തുടരുകയാണ്. ചൈനീസ് കമ്പനിയായ സിനോവാകിന്റെ കോറോണ വാക്‌സിന്‍ ആണ് തുര്‍ക്കി എടുക്കുന്നത്. ജനുവരി പകുതിയോടെയാണ് വാക്‌സിനേഷന്‍ ക്യാംപയിന്‍ ആരംഭിച്ചത്.

പോര്‍ട്ടലില്‍ നിന്നുള്ള വാര്‍ത്തകളും വിശകലനങ്ങളും അറിയാന്‍ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്ത് വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകൂ… https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE

Related Articles