Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ കരാര്‍: യു.എ.ഇയുമായുള്ള ബന്ധം നിര്‍ത്തിവെച്ചേക്കുമെന്ന് ഉര്‍ദുഗാന്‍

അങ്കാറ: ഇസ്രായേലുമായി നയതന്ത്ര കരാറിലേര്‍പ്പെട്ടതിനെത്തുടര്‍ന്ന് യു.എ.ഇയുമായുള്ള നയതന്ത്ര ബന്ധം തുര്‍ക്കി താല്‍ക്കാലികമായി നിര്‍ത്തിവെച്ചേക്കുമെന്ന സൂചന നല്‍കി തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ രംഗത്ത്. യു.എ.യിലെ തുര്‍ക്കി അംബാസിഡറെ തിരിച്ചുവിളിക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നാണ് ശനിയാഴ്ച ഉര്‍ദുഗാന്‍ മുന്നറിയിപ്പ് നല്‍കിയത്.

യു.എ.ഇയുടെ കാപട്യത്തിന് ചരിത്രം ഒരിക്കലും മാപ്പ് തരില്ലെന്നും തുര്‍ക്കി വിദേഷകാര്യ മന്ത്രാലയം അറിയിച്ചു. ഇത്തരം ഒരു കരാറിലേര്‍പ്പെടുന്നതോടെ പശ്ചിമേഷ്യയുടെ രാഷ്ട്രീയത്തെയാണ് അത് സ്വാധീനിക്കുന്നത്.

ഫലസ്തീനെതിരായ നീക്കം വയറുവേദനപോലെയുള്ള ഒരു ഘട്ടത്തിലല്ല. ഇപ്പോള്‍ ഫലസ്തീന്‍ യു.എ.ഇയിലെ അവരുടെ എംബസി അടക്കുകയോ അല്ലെങ്കില്‍ പിന്‍വാങ്ങുകയോ ചെയ്യുകയാണ്. അത് തന്നെയാണ് ഞങ്ങളും ചെയ്യുന്നത്. ഉര്‍ദുഗാന്‍ പറഞ്ഞു. ഇതിനുള്ള നിര്‍ദേശം വിദേശകാര്യ മന്ത്രാലയത്തിന് നല്‍കിയിട്ടുണ്ടെന്നും ഉര്‍ദുഗാന്‍ കൂട്ടിച്ചേര്‍ത്തു.

ഫലസ്തീന്റെ ലക്ഷ്യത്തെ പിന്നില്‍ നിന്ന് കുത്തുകയാണ് ഈ കരാറിലൂടെ യു.എ.ഇ ചെയ്തതെന്നാണ് ഫലസ്തീന്‍ നേതൃത്വം കരാറിനെക്കുറിച്ച് പ്രതികരിച്ചത്.

 

Related Articles