Current Date

Search
Close this search box.
Search
Close this search box.

യുവാക്കള്‍ക്ക് കര്‍ഫ്യൂ ഏര്‍പ്പെടുത്തി തുര്‍ക്കി

അങ്കാറ: രാജ്യത്ത് ഭാഗിക കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നതായി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ അറിയിച്ചു. 20 വയസ്സിന് താഴെയുള്ളവര്‍ക്കാണ് താല്‍ക്കാലികമായി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ ഇത് പ്രാബല്യത്തിലായിട്ടുണ്ട്. ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്താണ് ഉര്‍ദുഗാന്‍ ഇക്കാര്യമറിയിച്ചത്. കൂടാതെ 31 നഗരങ്ങളുടെ അതിര്‍ത്തികള്‍ അടച്ചിടാന്‍ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു.

അവശ്യ സേവനങ്ങള്‍ ഒഴികെയുള്ള വാഹനങ്ങളെ ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അടുത്ത 15 ദിവസത്തേക്ക് വാഹനങ്ങള്‍ക്ക് തലസ്ഥാനമായ അങ്കാറയിലേക്കും ഇസ്താംബൂളിലേക്കും പ്രവേശിക്കുന്നത് തടയും. ജനങ്ങള്‍ തിങ്ങിക്കൂടുന്ന ഇടങ്ങളില്‍ ആളുകള്‍ നിര്‍ബന്ധമായും മാസ്‌കുകള്‍ ധരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തുര്‍ക്കിയില്‍ ഇതിനോടകം 425 പേരാണണ് കോവിഡ് ബാധിച്ച് മരിച്ചത്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 20000 കവിഞ്ഞിട്ടുണ്ട്.

Related Articles