Current Date

Search
Close this search box.
Search
Close this search box.

പുതിയ ഭീകര വിരുദ്ധ നിയമം തുര്‍ക്കി പാര്‍ലമെന്റ് പാസാക്കി

അങ്കാറ: പുതിയ തീവ്രവാദ വിരുദ്ധ ബില്‍ തുര്‍ക്കി പാര്‍ലമെന്റ് പാസാക്കി. തുര്‍ക്കിയില്‍ രണ്ടു വര്‍ഷമായി നിലനിന്നിരുന്ന അടിയന്തരാവസ്ഥ പിന്‍വലിച്ച് ആറു ദിവസം കഴിയവെയാണ് പുതിയ നിയമം പാര്‍ലമെന്റില്‍ പാസാക്കിയത്. പുതിയ നിയമപ്രകാരം സംശയം തോന്നുന്നവരെ അറസ്റ്റ് ചെയ്യാനും ചോദ്യം ചെയ്യാനും പൊലിസിന് അധികാരം നല്‍കുന്നുണ്ട്.

കൂടാതെ പൊതുസ്ഥലത്തേക്കുള്ള പ്രവേശനവും അവിടെ നിന്ന് പുറത്ത് പോകാനും സുരക്ഷാ കാരണങ്ങളാല്‍ നിയന്ത്രണമേര്‍പ്പെടുത്താനും സര്‍ക്കാരിന് അധികാരമുണ്ടാകും. കുറ്റകൃത്യങ്ങളിലേര്‍പ്പെട്ടവരെ 48 മണിക്കൂര്‍ മുതല്‍ നാലു ദിവസം വരെ കുറ്റം ചുമത്താതെ പിടികൂടാനും അധികാരമുണ്ടാകും.

പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ എ.കെ പാര്‍ട്ടിയാണ് പുതിയ നിയമം പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. തുര്‍ക്കി പട്ടാളത്തിനോ പൊലിസിനോ മറ്റു സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാര്‍ക്കോ ജനങ്ങള്‍ക്കോ തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെങ്കില്‍ അവരെ പുറത്താക്കാനും അവര്‍ക്കെതിരെ നടപടികളെടുക്കാനും സര്‍ക്കാരിന് പൂര്‍ണ അധികാരമുണ്ടാകും.

Related Articles