Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ കൊലപ്പെടുത്തിയ കുട്ടികളുടെ കണക്കുകള്‍ പുറത്തുവിട്ട് യു.എന്‍

ജറൂസലം: 2021ല്‍ അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളില്‍ 78 കുട്ടികള്‍ കൊല്ലപ്പെടുകയും 982 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന്റെ ഉത്തരവാദിത്തം ഇസ്രായേല്‍ ഏറ്റെടുത്തതായി യു.എന്‍ റിപ്പോര്‍ട്ട്. ‘2021ലെ സായുധ സംഘട്ടനങ്ങളും കുട്ടികളും’ എന്ന വിഷയത്തിലുള്ള യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2022ല്‍ ഈ കണക്കുകള്‍ തുടര്‍ന്നാല്‍, ഇസ്രായേല്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ മുന്നറിയിപ്പ് നല്‍കി.

‘സായുധ സംഘട്ടനങ്ങളും കുട്ടികളും’ എന്ന വിഷയവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച പ്രത്യേക വാര്‍ഷിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 2002ല്‍ യു.എന്‍, ലോകത്തെ സംഘര്‍ഷ മേഖലകളില്‍ കുട്ടികളുടെ അവകാശങ്ങള്‍ ഹനിക്കുന്ന സംഘടനകളുടെയും രാഷ്ട്രങ്ങളെയും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles