Current Date

Search
Close this search box.
Search
Close this search box.

ഉംറ തീര്‍ത്ഥാടനം ക്രമേണ പുനരാരംഭിക്കുമെന്ന് സൗദി

റിയാദ്: കോവിഡ് പ്രതിസന്ധി സാവധാനം വിട്ടൊഴിയവെ ഉംറ തീര്‍ത്ഥാടനം പുനരാരംഭിക്കാനൊരുങ്ങി സൗദി ഭരണകൂടം. രാജ്യത്തിനകത്തെ ആഭ്യന്തര തീര്‍ഥാടകര്‍ക്ക് ഉംറ നിര്‍വഹിക്കുന്നതിന് ഒക്ടോബര്‍ നാല് മുതല്‍ സൗദി അനുമതി നല്‍കുമെന്ന് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊറോണ വൈറസ് മൂലം ഏഴ് മാസം ഉംറ നിര്‍വഹിക്കുന്നതിന് അനുമതിയുണ്ടായിരുന്നില്ല, ഈ വര്‍ഷത്തെ ഹജ്ജും ആയിരം പേര്‍ക്ക് മാത്രമാക്കി ചുരുക്കി- രാജ്യത്തെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സൗദി പ്രസ്സ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

നിലവില്‍ രാജ്യത്തെ പൗരന്മാരും, നിവാസികളും അടങ്ങുന്ന 6000 പേര്‍ക്കാണ് ഉംറ നിര്‍വഹിക്കുന്നതിന് അനുമതി നല്‍കുക. രാജ്യത്തെ ഹജ്ജ്-ഉംറ മന്ത്രാലയം ആരോഗ്യപരമായ നിര്‍ദേശങ്ങള്‍ക്കായി മൊബൈല്‍ അപ്ലിക്കേഷന്‍ വികസിപ്പിച്ചിട്ടുണ്ട്. അത് ഉംറ പുനരാരംഭിക്കുന്നതിന് ഒരാഴ്ച മുമ്പ് ലഭ്യമാകുന്നതാണ്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുമായും ഉംറ തീര്‍ത്ഥാടനം പുനരാരംഭിക്കുക.

Related Articles