Current Date

Search
Close this search box.
Search
Close this search box.

ഈജിപ്തില്‍ സീസി വിരുദ്ധ പ്രക്ഷോഭം ശക്തിയാര്‍ജിക്കുന്നു

കൈറോ: ഈജിപ്തില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമാകുന്നു. പ്രസിഡന്റ് അബ്ദുല്‍ ഫതാഹ് അല്‍ സീസിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ രാജി ആവശ്യപ്പെട്ടാണ് ജനം തെരുവിലിറങ്ങിയത്. സര്‍ക്കാറിന്റെ അഴിമതിയും വഷളായ ജീവിത സാഹചര്യങ്ങളും വര്‍ധിക്കുന്നതാണ് ജനങ്ങളുടെ പ്രതിഷേധത്തിന് ഇടയാക്കിയത്. ‘പ്രതിഷേധ വെള്ളി’ എന്നു പേരിട്ട് ജനങ്ങളോട് പ്രക്ഷോഭത്തിനിറങ്ങാന്‍ വെള്ളിയാഴ്ച വിവിധ ആക്റ്റിവിസ്റ്റുകള്‍ ആഹ്വാനം ചെയ്യുന്നുണ്ട്.

മുന്‍ സൈനിക കോണ്‍ട്രാക്ടര്‍ മുഹമ്മദ് അലിയുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം അരങ്ങേറുന്നത്. ‘ഇത് നമ്മുടെ രാജ്യം സ്വതന്ത്രമാക്കാനുള്ള സമയമാണ്. ഓരോ ദിവസവും നമ്മുടെ അംഗസംഖ്യ ഉയരുകയാണ്. ഞങ്ങള്‍ക്കിടയില്‍ ക്രൈസ്തവരെന്നോ മുസ്ലിംകളെന്നോ മതനിരപേക്ഷക്കാരനോ ലിബറിലിസ്റ്റുകളെന്നോ വ്യത്യാസമില്ല. ഞങ്ങളെല്ലാം ഈജിപ്തിലെ ജനങ്ങളാണ്-ജനങ്ങളെല്ലാം റാലിയില്‍ പങ്കാളികളാകണണെന്നും’ മുഹമ്മദ് അലി ആഹ്വാനം ചെയ്തു.

ഒരു വര്‍ഷം മുന്‍പും മുഹമ്മദ് അലി സമാനമായ രീതിയില്‍ സര്‍ക്കാരിനെതിരെ പ്രക്ഷോഭം നയിക്കാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. ഗിസ ഗവര്‍ണറേറ്റിലും ബെനി സൂഫിലുമാണ് സര്‍ക്കാര്‍ വിരുദ്ധ റാലി രൂക്ഷമായത്. ഇതിന്റെ ചിത്രങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.

Related Articles