Current Date

Search
Close this search box.
Search
Close this search box.

സിറിയ: യുദ്ധ മുന്നണിയിലുള്ളവര്‍ ജനീവ ചര്‍ച്ച അംഗീകരിച്ചതായി യു.എന്‍

ദമസ്‌കസ്: സിറിയയില്‍ യുദ്ധ മുന്നണിയിലുള്ള വിഭാഗങ്ങള്‍ ജനീവ ഭരണഘടന ചര്‍ച്ച അംഗീകരിച്ചതായി യു.എന്‍ വക്താവ് പറഞ്ഞു. കോവിഡ് പകര്‍ച്ചവ്യാധിക്കിടെ സാഹചര്യം അനുവദിക്കുകയാണെങ്കില്‍ യെമന്‍ യുദ്ധ മുന്നണിയിലുള്ള സംഘങ്ങള്‍ ജനീവയിലേക്കെത്താമെന്ന് സമ്മതിക്കുകയും അടുത്ത യോഗത്തിന്റെ അജണ്ടയില്‍ ഇത് ചര്‍ച്ച ചെയ്യുമെന്നും യു.എന്‍ പ്രത്യേക വക്താവ് ഗെയ്ര്‍ പെഡേഴ്‌സണ്‍ പറഞ്ഞു. എന്നാല്‍ യോഗത്തിന്റെ തീയതി അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ഭരണഘടന കമ്മിറ്റിയുടെ വെര്‍ച്വല്‍ യോഗം സാധ്യമല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

യെമനില്‍ സമാധാനം പുനസ്ഥാപിക്കാന്‍ യു.എസും റഷ്യയും മുന്നോട്ട് വരണമെന്നും പെഡേര്‍സണ്‍ പറഞ്ഞു. റഷ്യ സിറിയന്‍ പ്രസിഡന്റ് ബശ്ശാര്‍ അസദിനെ പിന്തുണക്കുമ്പോള്‍ യു.എസ് അസദിനെ എതിര്‍ക്കുകയാണ്.

Related Articles