Current Date

Search
Close this search box.
Search
Close this search box.

സുഡാന്‍: 2023ല്‍ രാഷ്ട്രീയം വിടുമെന്ന് സൈനിക മേധാവി

ഖാര്‍തൂം: 2023ല്‍ നിശ്ചയിച്ച തെരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയത്തില്‍നിന്ന് പിന്‍വാങ്ങുമെന്ന് സുഡാന്‍ സൈനിക മേധാവി ജനറല്‍ അബ്ദുല്‍ ഫത്താഹ് അല്‍ബുര്‍ഹാന്‍. ശനിയാഴ്ച അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിനിടെ ഇക്കാര്യം അബ്ദുല്‍ ഫത്താഹ് അല്‍ബുര്‍ഹാന്‍ വ്യക്തമാക്കുകയായിരുന്നു.

ഒക്ടോബര്‍ അവസാനത്തില്‍, ജനാധിപത്യ പ്രക്രിയയിലേക്ക് നീങ്ങികൊണ്ടിരിക്കുന്ന സിവിലിയന്‍ സര്‍ക്കാറിനെ അട്ടമറിക്കുന്നതിന് നേതൃത്വം നല്‍കിയത് അല്‍ബുര്‍ഹാനായിരുന്നു. എന്നാല്‍, സൈന്യം നവംബര്‍ 21ന് പ്രധാനമന്ത്രി അബ്ദുല്ല ഹംദോകിനെ 2023 ജൂലൈയിലെ തെരഞ്ഞെടുപ്പ് വരെ സാങ്കേതികവിദഗ്ധ മന്ത്രിസഭയെ നയിക്കുന്നതിന് അധികാരത്തില്‍ പുനഃസ്ഥാപിച്ചിരുന്നു.

ഒരു സര്‍ക്കാര്‍ തെരഞ്ഞെടുക്കപ്പെടുമ്പോള്‍, സൈന്യമോ സായുധ സേനയോ സുരക്ഷാ സേനയോ രാഷ്ട്രീയത്തില്‍ ഇടപെടുമെന്ന് ഞാന്‍ കരുതുന്നില്ല. ഇതാണ് ഞങ്ങള്‍ ധാരണയിലെത്തിയത്, ഇതാണ് സ്വാഭാവിക സാഹചര്യം -ബര്‍ഹാന്‍ റോയിറ്റേഴ്‌സ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles