Current Date

Search
Close this search box.
Search
Close this search box.

ഇന്ത്യയിലെ മുസ്‌ലിം വേട്ടക്കെതിരെ കുവൈത്ത് ദേശീയ അസംബ്ലി

“വിശ്വാസികൾ പരസ്പര സ്നേഹത്തിലും കരുണയിലും സഹാനുഭൂതിയിലും ഉള്ള മാതൃക ഒരൊറ്റ ശരീരം പോലെയാണ്. അതിലൊരവയവത്തിന് രോഗം വന്നാൽ മറ്റവയവങ്ങളെല്ലാം രോഗം സഹിച്ചും അതിനെ പരിചരിക്കും” എന്ന് പ്രവാചകൻ മുഹമ്മദ് (സ) യുടെ അധ്യാപനമാണ്.

ഇന്ത്യൻ റിപ്പബ്ലിക്കിലെ ആസാം സംസ്ഥാനത്ത് മുസ്ലീങ്ങൾക്കെതിരായ അക്രമത്തിന്റെയും വിവേചനത്തിന്റെയും ഒരു തരംഗത്തിന് തന്നെയാണ് ഈയിടെ നാം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. കൊല, നാട് കടത്തൽ , വീട് കത്തിക്കൽ എന്നിവയുൾപ്പെടെ, ഇന്ത്യയിലെ ദുർബലരായ മുസ്ലീങ്ങൾക്കെതിരെ ഹിന്ദു തീവ്രവാദ ഗ്രൂപ്പുകൾ നടത്തിയ കുറ്റകൃത്യങ്ങളുടെയും നിയമ ലംഘനങ്ങളുടെയും ആക്രമണങ്ങളുടെയും ഒരു പരമ്പര തന്നെ ഉണ്ടായിട്ടും ചോദ്യം ചെയ്യൽ പോയിട്ട് അപലപിക്കുക പോലും ചെയ്യാത്ത സമീപനമാണ് ഇന്ത്യൻ ദേശീയ സർക്കാർ എടുത്തിട്ടുള്ളത്.

ആയതിനാൽ ഇസ്ലാമികവും മാനുഷികവുമായ അടിസ്ഥാനത്തിൽ, കുവൈറ്റ് ദേശീയ അസംബ്ലിയിലെ അംഗങ്ങളായ ഞങ്ങൾ ഇന്ത്യയിലെ നമ്മുടെ മുസ്ലീം സഹോദരങ്ങളോട് പൂർണ്ണ ഐക്യദാർഡ്യം പ്രഖ്യാപിക്കുകയും ഈ കുറ്റകൃത്യങ്ങൾ, ലംഘനങ്ങൾ, ആക്രമണങ്ങൾ, അവർക്കെതിരായ ഈ ഹീനകൃത്യങ്ങൾ,അവരുടെ മനുഷ്യാവകാശ ലംഘനത്തെയും വംശീയ ഉന്മൂലനത്തിന്റെ തുടർച്ചയായ അതിരുകടക്കലുകളെയും ശക്തമായ ഭാഷയിൽ കുവൈത് ദേശീയ അസംബ്ലി അപലപിക്കുകയും ചെയ്യുന്നു. ഈ വംശീയ വിവേചന കാമ്പയിനുകൾ നിർത്താനും അന്താരാഷ്ട്ര ഉടമ്പടികൾ പാലിക്കാനും വിവേചനമില്ലാതെ എല്ലാവരുടേയും മതപരമായ അവകാശങ്ങൾ സംരക്ഷിക്കാനും സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കാനും ഞങ്ങൾ ആഹ്വാനം ചെയ്യുന്നു.

താഴെ കൊടുത്തിരിക്കുന്ന വിഷയങ്ങൾ ഞങ്ങൾ കുവൈത്ത് സർക്കാരിനോടു ആവശ്യപ്പെടുന്നു :

1- ഇന്ത്യയിലെ ഒരു സംസ്ഥാന സർക്കാർ ചെയ്ത കുറ്റകൃത്യങ്ങളെ അപലപിച്ചുകൊണ്ട് കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവന ഇറക്കണം.

2- ഇന്ത്യയിലെ മുസ്ലീങ്ങൾക്ക് സംഭവിക്കുന്ന ഹീനമായ പീഡനങ്ങളെ കുറിച്ച് ഔദ്യോഗിക മാധ്യമങ്ങൾ വാർത്താ പ്രാധാന്യം നൽകണം.

3- ഇന്ത്യയിലെ നമ്മുടെ സഹോദരങ്ങളിൽ നിന്നും മറ്റ് പീഡിതരായ ലോക വിശ്വാസികളിൽ നിന്നും ഇത്തരം ദുരിതങ്ങൾ നീക്കാൻ ഖുനൂത്ത് നടത്താൻ ഔഖാഫ് മന്ത്രാലയം ഇമാമുമാരോട് ആവശ്യപ്പെടണം.

എല്ലാ മനുഷ്യാവകാശങ്ങളും സംരക്ഷിക്കാനും ഇന്ത്യൻ അധികാരികളെ അവരുടെ തെറ്റായ പ്രവർത്തനങ്ങളിൽ നിന്ന് പിന്തിരിപ്പിക്കാനും ഇന്ത്യക്കാരായ മുസ്ലിംകൾക്ക് സംരക്ഷണം ഉറപ്പു വരുത്താനുമുള്ള സത്വര നടപടികൾ സ്വീകരിക്കണം.

നമ്മുടെ വിശ്വാസി സഹോദരങ്ങളെ എല്ലാ തിന്മകളിൽ നിന്നും വിപത്തുകളിൽ നിന്നും സംരക്ഷിക്കാൻ സർവ്വശക്തനായ അല്ലാഹുവിനോട് പ്രാർഥിക്കുന്നു..

കുവൈറ്റ് ദേശീയ അസംബ്ലി
2021 സെപ്റ്റംബർ 28

വിവ- ഹഫീദ് നദ് വി

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles