Current Date

Search
Close this search box.
Search
Close this search box.

ഇറാന്റെ മിസൈലാക്രമണത്തില്‍ നിരവധി യു.എസ് സൈനികര്‍ക്ക് പരുക്കേറ്റെന്ന് റിപ്പോര്‍ട്ട്

ബാഗ്ദാദ്: ഇറാഖിലെ യു.എസ് സൈനിക ബേസിനു നേരെ നടന്ന ഇറാന്റെ വ്യോമാക്രമണത്തില്‍ 11 യു.എസ് സൈനികര്‍ക്ക് പരുക്കേറ്റതായി വെളിപ്പെടുത്തല്‍. യു.എസ് സൈന്യം തന്നെയാണ് ഇപ്പോള്‍ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. നേരത്തെ ആക്രമണത്തില്‍ യു.എസ് സൈനികര്‍ക്ക് ഒരാള്‍ക്ക് പോലും പരുക്കേറ്റിട്ടില്ല എന്നായിരുന്നു യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശവാദമുന്നയിച്ചിരുന്നത്. 11 പേര്‍ക്ക് ചികിത്സ നല്‍കിയെന്നാണ് യു.എസ് സ്ഥിരീകരിച്ചിരിക്കുന്നത്.

ഇറാനിലെ ഖുദുസ് സൈനിക മേധാവി ഖാസിം സുലൈമാനിയുടെ വധത്തിന് പിന്നാലെ ഇറാന്‍ നടത്തിയ ആക്രമണത്തിലാണ് യു.എസ് സൈനികര്‍ക്ക് പരുക്കേറ്റത്.
ജനുവരി എട്ടിനാണ് ഇറാഖിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്കു നേരെ ഇറാന്റെ ആക്രമണമുണ്ടായത്.

Related Articles