Current Date

Search
Close this search box.
Search
Close this search box.

യൂറോപ്പിലേക്ക് രക്ഷപ്പെടുന്നതിനിടെ 2018ല്‍ മരിച്ചത് 1500 അഭയാര്‍ത്ഥികള്‍

ന്യൂയോര്‍ക്ക്: വിവിധ രാജ്യങ്ങളില്‍ നിന്ന് അഭയം തേടി യൂറോപ്പ്യന്‍ രാജ്യങ്ങളിലേക്ക് രക്ഷപ്പെടുന്നതിനിടെ ഈ വര്‍ഷം ഇതുവരെ മരിച്ചു വീണത് 1500ലധികം പേര്‍. യു.എന്‍ അന്താരാഷ്ട്ര കുടിയേറ്റ സംഘടനയാണ് മെഡിറ്ററേനിയന്‍ കടല്‍ വഴി യൂറോപ്പിലേക്ക് കടക്കവെ അപകടത്തില്‍പ്പെട്ട് മരിച്ചവരുടെ കണക്കുകള്‍ പുറത്തുവിട്ടത്.

ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ലിബിയയില്‍ നിന്നും ഇറ്റലിയിലേക്ക് കടക്കവെയാണ്. 1,111 പേരാണ് ഇത്. കാണാതായ കുടിയേറ്റക്കാരുടെ കണക്കുകള്‍ തയാറാക്കവെയാണ് എണ്ണം ലഭിച്ചത്. സ്‌പെയിനിലേക്ക് കടക്കവെ 304 പേരും ഗ്രീസിലേക്ക് കടക്കവേ 89 പേരുമാണ് മരണപ്പെട്ടത്. 2018 ജനുവരിക്കും ജൂലൈ 25നും ഇടയിലുള്ള കണക്കുകളാണിത്.

ഈ വര്‍ഷം 55,001 പേരാണ് യൂറോപ്പിലെത്തിയത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 50 ശതമാനം കുറവാണ് ഇത്. 2018ല്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കടക്കുന്ന അഭയാര്‍ത്ഥികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് യു.എന്‍ അഭയാര്‍ത്ഥി സംഘടന അറിയിച്ചു. ഇറ്റലിക്കു പകരം ഈ വര്‍ഷം ഏറ്റവും കൂടുതല്‍ അഭയാര്‍ത്ഥികള്‍ രക്ഷപ്പെടാന്‍ തെരഞ്ഞെടുത്തത് സ്‌പെയിനാണെന്നും സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles