Current Date

Search
Close this search box.
Search
Close this search box.

യു.എ.ഇക്കെതിരെ ഖത്തര്‍ നല്‍കിയ പരാതി ഐ.സി.ജെ പരിശോധിക്കും

ദോഹ: ഖത്തര്‍ ഉപരോധവുമായി ബന്ധപ്പെട്ട് യു.എ.ഇക്കെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതി (ഐ.സി.ജെ)യില്‍ ഖത്തര്‍ നല്‍കിയ പരാതി കോടതി പരിശോധിക്കുന്നു. ആയിരക്കണക്കിന് ഖത്തര്‍ പൗരന്മാരെ രാജ്യത്തു നിന്നും തിരിച്ചയച്ച യു.എ.ഇ അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുകയാണെന്ന് ഖത്തര്‍ കോടതിയില്‍ ആരോപിച്ചു. ഇതില്‍ നിരവധി പേര്‍ക്ക് യു.എ.ഇയില്‍ കുടുംബവും ധാരാളം സ്വത്തുക്കളുമുണ്ട്. കടുത്ത മനുഷ്യാവകാശ ലംഘനമാണ് യു.എ.ഇയുടേത്. ഖത്തര്‍ ചൂണ്ടിക്കാട്ടി.

ഖത്തര്‍ ഉപരോധം ഒരു വര്‍ഷം പിന്നിട്ട ജൂണ്‍ 11നായിരുന്നു ഖത്തര്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചത്. ഖത്തര്‍ തീവ്രവാദത്തെ പിന്തുണക്കുന്നുവെന്നാരോപിച്ചായിരുന്നു സൗദി,യു.എ.ഇ,ബഹ്‌റൈന്‍,ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഖത്തറുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ച് ഉപരോധമേര്‍പ്പെടുത്തിയത്. എന്നാല്‍ അടിസ്ഥാന രഹിതമായ ആരോപണമാണിതെന്ന് ചൂണ്ടിക്കാട്ടി ഖത്തര്‍ നിരവധി തവണ ആരോപണം നിഷേധിച്ചിരുന്നു. ഖത്തറിനെതിരെ ഉപരോധ രാജ്യങ്ങള്‍ നീക്കം ശക്തമായതോടെയാണ് ഖത്തര്‍ ഐ.സി.ജെയെ സമീപിച്ചതും പരാതി ഉന്നയിച്ചതും. കോടതി ഇന്ന് കേസില്‍ നിലപാട് വ്യക്തമാക്കിയേക്കും.

Related Articles