ഖത്തർ: ഇരട്ട സ്ഫോടനത്തിൽ അടിമുടി തകർന്നു പോയ ബെയ്റൂത്ത് നഗരത്തിന്റെ പുനർ നിർമ്മാണത്തിന് യു.എൻ കണക്കാക്കിയത്100 മില്ല്യൻ ഡോളർ. ഈ കണക്ക് പുറത്തുവന്നയുടനെ ഖത്തർ ചാരിറ്റിയും ഖത്തർ റെഡ് ക്രസന്റും ഖത്തർ റെഗുലേറ്ററി അതോറിറ്റി ഫോർ ചാരിറ്റബിൾ ആക്ടിവിറ്റീസും (RACA) ഉം ഖത്തർ അമീർ ശൈഖ് തമീമുമായി ചേർന്ന് ഒരു സമിതി രൂപീകരികരിക്കുന്നു. Lebanon is in our heart എന്ന തലക്കെട്ടിൽ ഒരു കാമ്പയിൻ തുടങ്ങുന്നു. ഇതിലേക്ക് ശൈഖ്തമീം മാത്രം 50 മില്യൻ ഖത്തർ റിയാൽ നൽകുന്നു. ഖത്തർ ടി.വി ഇതേക്കുറിച്ച് സംപ്രേഷണം ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ഇത് 65 മില്യൻ QR ആയി ഉയരുന്നു. ഇപ്പോൾ അത് ടോട്ടൽ 94 മില്യൻ QR ആയി ഉയർന്നിട്ടുണ്ട്. ഖത്തർ മാത്രം 50 മില്ല്യൻ ഡോളർ നൽകുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ അപകടം നടന്നയുടനെ 1000 ബെഡുകൾ ഉള്ള രണ്ട് ഫീൽഡ് ഹോസ്പിറ്റലുകൾ ഖത്തർ ലബനനിലേക്കയച്ചിരുന്നു.
പതിവു പോലെ തുർക്കിയും പ്രതീക്ഷ തെറ്റിച്ചില്ല. ഉർദുഗാന്റെ തുർക്കി അയച്ചത് 400 ടൺ ഭക്ഷണ പദാർത്ഥങ്ങൾ 36500 മെഡിക്കൽ കിറ്റുകൾ 2800 ലധികം മരുന്നുകൾ തുടങ്ങിയവയാണ്. കൂടാതെ ഒരു ഫീൽഡ് ഹോസ്പിറ്റലും സ്ഥാപിച്ചു. ഇനിയും ആവശ്യമായ സഹായങ്ങളയക്കുമെന്നും പ്രഖ്യാപിച്ചു. സ്ഫോടനം നടക്കുന്നതിനു മുമ്പു തന്നെ സാമ്പത്തികമായ തകർച്ചയുടെയും രാഷ്ട്രീയ അസ്ഥിരതയുടെയും കാലുഷ്യത്തിലകപ്പെട്ട അവസ്ഥയിലായിരുന്നു ലെബനൻ. ഇപ്പോൾ ഖത്തറും തുർക്കിയും പ്രഖ്യാപിച്ചിരിക്കുന്നത് ആ ജന സമൂഹം അകപ്പെട്ടിരിക്കുന്ന ഇരട്ട ദുരിതക്കയത്തിൽ അവരെ കരകയറ്റാൻ കൂടുതൽ പദ്ധതികളാവിഷ്കരിക്കുമെന്നാണ്.