Current Date

Search
Close this search box.
Search
Close this search box.

പശ്ചിമേഷ്യന്‍ പര്യടനവുമായി പോംപിയോ ഇസ്രായേലില്‍

തെല്‍അവീവ്: പശ്ചിമേഷ്യന്‍ പര്യടനത്തിന് തുടക്കമിട്ട് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ ഇസ്രായേലിലെത്തി. അഞ്ച് ദിവസത്തെ സന്ദര്‍ശനത്തില്‍ പോംപിയോ ഇസ്രായേലിനു പുറമെ സുഡാന്‍,ബഹ്‌റൈന്‍,യു.എ.ഇ എന്നീ രാജ്യങ്ങളും സന്ദര്‍ശിക്കുന്നുണ്ട്. ഇസ്രായേല്‍-യു.എ.ഇയുമായുണ്ടാക്കിയ പുതിയ നയതന്ത്രകരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കാണ് പോംപിയോയുടെ യാത്ര.

കൂടുതല്‍ ഗള്‍ഫ് രാഷ്ട്രങ്ങളെ യു.എ.ഇയുടെ പാതയില്‍ ഇസ്രായേലുമായുള്ള ബന്ധം സുതാര്യമാക്കുക എന്നത് കൂടിയാണ് യാത്രയുടെ പ്രധാന ഉദ്ദേശ്യം. തിങ്കളാഴ്ച ഇസ്രായേലിലെത്തിയ പോംപിയോ പ്രസിഡന്റ് നെതന്യാഹുവുമായി കൂടിക്കഴ്ച നടത്തി. യു.എസിന്റെ പതാക ആലേഖനം ചെയ്ത മാസ്‌ക് ധരിച്ചാണ് പോംപിയോ എത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.

ഇറാനും യു.എസും തമ്മിലുള്ള സംഘര്‍ഷം മൂര്‍ഛിച്ച പശ്ചാതലത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സുരക്ഷ വിഷയങ്ങള്‍ പോംപിയോ നെതന്യാഹുവുമായി ചര്‍ച്ച നടത്തി. ഇറാനോട് ശത്രുതയുള്ള രാജ്യങ്ങളെല്ലാം ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാന്‍ സഹായിക്കുമെന്ന കണക്കുകൂട്ടലിലാണ് ഉറ്റസുഹൃത്തുക്കളായ അമേരിക്കയും ഇസ്രായേലും.

Related Articles