Current Date

Search
Close this search box.
Search
Close this search box.

ഇനി നമുക്ക് തീരുമാനിക്കാം, ആരാണ് യുദ്ധത്തിൽ ജയിക്കുന്നതെന്ന്

ഫലസ്തീൻ പോരാട്ടങ്ങളിൽ ഇപ്പോൾ ആരാണ് വിജയിച്ചു കൊണ്ടിരിക്കുന്നത് എന്നു മനസ്സിലാക്കാൻ ജൂത മാധ്യമങ്ങൾ ശ്രദ്ധിച്ചാൽ മതി. നെതന്യാഹു ചെയ്ത വിഡ്ഢിത്തമാണ് ഈ യുദ്ധമെന്ന്. അറബ് രാഷ്ട്രങ്ങളുടെ സൈന്യം പോലെയല്ല ഹമാസെന്നും മരണത്തെ പേടിക്കാത്ത അവരെ നേരിടാനെളുപ്പമല്ലെന്നുമുള്ള തിരിച്ചറിവ് നെതന്യാഹുവിനുണ്ടാവേണ്ടിയിരുന്നു . ഇസ്രാഈലിലെവിടെയും അരാജകത്വം. ജൂതന്മാർക്ക് സുരക്ഷിതത്വമില്ലാതായി. രാജ്യത്തുടനീളം ഷെൽട്ടറുകളും സൈറണും. ജൂതന്റെ ജീവന് ഒരു ഗ്യാരണ്ടിയുമില്ല. മുമ്പ് 3 കി.മി ദൂരപരിധിയുണ്ടായിരുന്ന ഹമാസ് മിസൈലുകൾ ഇപ്പോൾ 250 കി.മി ആയി. ഹമാസിന്റെ ഒരു മിസൈലിന് 300 ഡോളർ ചിലവ്. അതേ ഒരു മിസൈലിനെ പ്രതിരോധിക്കാൻ ഇസ്രാഈലിനു ചിലവ് അമ്പതിനായിരം ഡോളർ.! എന്നിട്ടും മിസൈലുകളെ തടയാനാവുന്നില്ല. നെതന്യാഹു തന്നെ അതു സമ്മതിച്ചു. 912 മില്യൻ ഡോളറിൻറെ യുദ്ധബജറ്റ് പാസ്സാക്കേണ്ടി വന്നു. അറബ് രാഷ്ട്രങ്ങളുമായുള്ള യുദ്ധങ്ങളിലൊന്നും അടക്കേണ്ടി വന്നിട്ടില്ലാത്ത എയർപോർട്ട് അടക്കേണ്ടി വന്നു. യുകെ, യു എസ് വിമാനങ്ങൾ സർവീസ് നിർത്തി. ഇപ്പോഴിതാ ഹമാസിൻറെ ആളില്ലാ വിമാനവും വരുന്നു. ഇനിയും പലതും വരാനുണ്ടെന്ന് ഹമാസ്പറയുന്നു…

ഗസ്സയിൽ ആളുകളെ കൊല്ലുന്നതിൽ ഇസ്രാഈൽ വിജയിക്കുന്നുണ്ട്. പക്ഷെ മരിക്കാൻ തീരുമാനിച്ചവരെ കൊല്ലുന്നത് നമ്മുടെ വിജയമല്ല. അവരെപ്പോലെയല്ല നാം. ജൂതന്മാർക്ക് ജീവിക്കാൻ വേണ്ടിയാണ് നാം ഇസ്രാഈൽ സ്ഥാപിച്ചത്. ആ ഇസ്രാഇലിന് ഇന്ന് ഒരു ലീഡർഷിപ്പ് പോലുമില്ലാതായി. മൂന്ന് വട്ടം തെരഞ്ഞെടുപ്പ് നടത്തിയിട്ടും ആർക്കും ഭൂരിപക്ഷമില്ല. അഴിമതിയിൽ മുങ്ങിയ നെതന്യാഹു അടുത്ത തെരണെടുപ്പ് ജയത്തിനു വേണ്ടി യുദ്ധം സൃഷ്ടിക്കുന്നു.

 

Related Articles