Current Date

Search
Close this search box.
Search
Close this search box.

‘ജൂത ദേശീയ രാഷ്ട്രം’ തുനീഷ്യ അപലപനം രേഖപ്പെടുത്തി

തൂനിസ്: ഇസ്രായേലിനെ ജൂത ദേശീയ രാഷ്ട്രമാക്കി പ്രഖ്യാപിച്ച നടപടിയില്‍ തുനീഷ്യ അപലപനം രേഖപ്പെടുത്തി. ഞായറാഴ്ച തുനീഷ്യന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇസ്രായേലിന്റെ നടപടിയില്‍ തുനീഷ്യ പ്രതിഷേധം രേഖപ്പെടുത്തിയത്.

അന്താരാഷ്ട്ര പ്രമേയങ്ങള്‍ അവഗണിക്കുന്ന ഇസ്രായേലിന്റെ നിലപാട് എടുത്തു കാണിക്കുകയാണ് ഇതിലൂടെ. ഫലസ്തീന്‍ ജനതയുടെ ചരിത്രപരമായ അവകാശങ്ങളെ തടയുകയും സ്വയം നിര്‍ണയാവകാശത്തിനും സ്വതന്ത്ര രാഷ്ട്ര പദവിക്കുമുള്ള അവരുടെ സ്വാതന്ത്ര്യത്തെയും നിഷേധിക്കുകയുമാണ് ഇസ്രായേല്‍ ഇതിലൂടെ ചെയ്യുന്നത്.

ഈ പ്രഖ്യാപനത്തിലൂടെ മേഖലയില്‍ സ്ഥിരതയും സുരക്ഷയും നിലനില്‍ക്കില്ലെന്നും പ്രസ്താവനയില്‍ കുറ്റപ്പെടുത്തുന്നു. അന്താരാഷ്ട്ര സമൂഹവും യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലും ഇസ്രായേലിന്റെ ഇത്തരം നടപടികള്‍ അവസാനിപ്പിക്കാന്‍ രംഗത്തുവരണമെന്നും ഫലസ്തീന്‍ ജനതക്ക് അന്താരാഷ്ട്ര തലത്തില്‍ സംരക്ഷണം നല്‍കണമെന്നും തുനീഷ്യ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

Related Articles