Current Date

Search
Close this search box.
Search
Close this search box.

യു.എന്നില്‍ സ്ഥിരാംഗ്വത്വത്തിനായി വീണ്ടും അപേക്ഷിക്കുമെന്ന് ഫലസ്തീന്‍

ജറൂസലേം: യു.എന്നില്‍ സ്ഥിരാംഗ്വത്വം നേടുന്നതിനായി അടുത്ത മാസം ഫലസ്തീന്‍ വീണ്ടും അപേക്ഷിക്കുമെന്ന് വിദേശകാര്യ മന്ത്രി റിയാദ് അല്‍ മലികി പറഞ്ഞു. റാമല്ല ആസ്ഥാനമായുള്ള ഫലസ്തീന്‍ റേഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യമാവശ്യപ്പെട്ട് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നും ഫലസ്തീന്റെ അംഗത്വത്തില്‍ മാറ്റം വരുത്താനുള്ള നിര്‍ദേശങ്ങള്‍ അദ്ദേഹം പുറപ്പെടുവിച്ചിട്ടുണ്ടെന്നും മലികി പറഞ്ഞു.

യു.എന്നിലെ നിരീക്ഷക രാജ്യം എന്ന പദവിയില്‍ നിന്നും സ്ഥിരാംഗത്വം നല്‍കുന്നതിലേക്ക് പരിഗണിക്കണമെന്നുമാണ് യു.എന്‍ സുരക്ഷ കൗണ്‍സിലിനോട് ആവശ്യപ്പെടുക. അടുത്ത മാസം ന്യൂയോര്‍ക് സന്ദര്‍ശിക്കുന്ന വേളയില്‍ ഇക്കാര്യമാവശ്യപ്പെട്ട് യു.എന്നിന് അപേക്ഷ നല്കുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥിരാംഗത്വം നേടുന്നതിന് യു.എന്‍ സുരക്ഷ കൗണ്‍സിലില്‍ നിന്നും ചുരുങ്ങിയത് 9 രാഷ്ട്രങ്ങളുടെ പിന്തുണ വേണം. 15 അംഗരാജ്യങ്ങളാണ് സെക്യൂരിറ്റി കൗണ്‍സിലില്‍ ഉള്ളത്. ഇസ്രായേലിന്റെ കുടിയേറ്റത്തിനും അനധികൃത കൈയേറ്റത്തിനും എതിരെ യു.എന്‍ സുരക്ഷ കൗണ്‍സിലിലെ 2334ാം പ്രമേയം പാസാക്കണമെന്നും ഇക്കാര്യത്തില്‍ തുറന്ന അന്വേഷണം നടത്തണമെന്നും ഫലസ്തീന്‍ ആവശ്യപ്പെട്ടു.

Related Articles