Current Date

Search
Close this search box.
Search
Close this search box.

പാക് ഔദ്യോഗിക ഫലം പുറത്ത്; ഇംറാന്‍ തന്നെ നയിക്കും

ഇസ്‌ലാമാബാദ്: പാകിസ്താന്‍ തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക ഫലം പ്രഖ്യാപിച്ചു. ക്രിക്കറ്റ് മൈതാനങ്ങളില്‍ കൊടുങ്കാറ്റിന്റെ വേഗതയില്‍ ബോളുകള്‍ പായിച്ചും റണ്‍സൊഴുക്കിയും കളം വാണ ഇംറാന്‍ ഖാന്‍ ഇനി പാകിസ്താന്റെ പുതിയ പ്രധാനമന്ത്രി പദം അലങ്കരിക്കും. ക്രിക്കറ്റ് പിച്ചില്‍ നിന്നും ദേശീയ അസംബ്ലിയിലേക്കെത്തുന്ന താരത്തിന്റെ വിജയം കഴിഞ്ഞ ദിവസം തന്നെ ഉറപ്പിച്ചിരുന്നു. ജനറല്‍ ഇലക്ഷന്‍ കമ്മിഷന്റെ ഔദ്യോഗിക ഫലപ്രഖ്യാപനം മാത്രമേ പുറത്തു വരാനുണ്ടായിരുന്നുള്ളൂ.

251 സീറ്റുകളുടെ ഫലപ്രഖ്യാപനമാണ് ഇന്നുച്ചയോടെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തുവിട്ടത്. ഇതില്‍ ഇമ്രാന്‍ ഖാന്റെ തഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി (പി.ടി.ഐ) 115 സീറ്റുകള്‍ നേടി. മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ പാകിസ്താന്‍ മുസ്‌ലിം ലീഗ് 62 സീറ്റുകളാണ് നേടിയത്. പാകിസ്താന്‍ പീപീള്‍സ് പാര്‍ട്ടി 43 സീറ്റും മറ്റുള്ളവര്‍ 44 സീറ്റുമാണ് നേടിയത്. ഏതാനും സീറ്റുകളിലെ ഫലപ്രഖ്യാപനം കൂടി പുറത്തുവരാനുണ്ട്. 272 സീറ്റിലേക്കാണ് നേരിട്ട് തെരഞ്ഞെടുപ്പ് നടന്നത്. ആകെ അംഗസംഖ്യ 342 ആണ്. 137 സീറ്റുകളാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ട ഭൂരിപക്ഷം.

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഹാഫിസ് സഈദിന്റെ നേതൃത്വലുള്ള ജമാഅത്തുദ്ദഅ്‌വ മത്സരിച്ചിരുന്നെങ്കിലും ഒരു സീറ്റില്‍ പോലും വിജയിക്കാനായില്ല. ഏറെ പരാതികള്‍ക്കും പ്രതിഷേധങ്ങള്‍ക്കും നടുവിലാണ് പാകിസ്താനില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്.

Related Articles