Current Date

Search
Close this search box.
Search
Close this search box.

പ്രസിഡന്റ് സീസിക്കെതിരായ പ്രക്ഷോഭത്തിൽ ഒരാൾ കൊല്ലപ്പെട്ടു

കൈറോ: പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സീസിക്കെതിരായി രാജ്യത്ത് പൊട്ടിപുറപ്പെട്ട പ്രതിഷേധത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ആയിരക്കണക്കിന് പേർ പൊലീസ് അടിച്ചമർത്തിലിനെ മറികടകന്ന് പ്രതിഷേധിക്കുകയായിരുന്നു. ആറാം ദിവസവും ഈജിപ്തിൽ പ്രക്ഷോഭം തുടരുകയാണ്. പ്രസിഡന്റ് അബ്ദുൽ ഫത്താഹ് സീസിയുടെ രാജിയാവശ്യപ്പെട്ടാണ് ജനം തെരുവിലറങ്ങിയിരിക്കുന്നത്. സീസി രാജിവെക്കണമെന്നാവശ്യപ്പെട്ട് മുദ്രവാക്യങ്ങൾ ഉയർത്തികൊണ്ടുള്ള പ്രക്ഷോഭങ്ങളുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.

Related Articles