Current Date

Search
Close this search box.
Search
Close this search box.

ലബനാനിൽ നാലിലൊന്ന് കുട്ടികൾക്ക് വിദ്യാലയം നഷ്ടമായേക്കും- ഐ.ആർ.സി

ബയ്റൂത്ത്: ആഗസ്ത് നാലിന് തലസ്ഥാനത്തുണ്ടായ ബോംബ് സ്ഫോടനത്തിന് ശേഷം, വിദ്യാലയ പ്രവേശന പ്രായമെത്തിയ നാലിലൊന്ന് കുട്ടികൾക്ക് ലബനാനിൽ വിദ്യാലയം നഷ്ടമായേക്കുമെന്ന് ഐ.ആർ.സി (International Rescue Committee) മുന്നറിയിപ്പ് നൽകി. സ്ഫോടനത്തിൽ 163 വിദ്യാലയങ്ങൾക്കാണ് കേടുപാടുകൾ സംഭവിച്ചിരിക്കുന്നത്. നഗരത്തിലെ നാലിലൊന്ന് കുട്ടികൾ വിദ്യാഭ്യാസ സംവിധാനത്തിൽ നിന്ന് പുറത്താകുമെന്ന ആശങ്കയാണ് നിലവിലുള്ളതെന്ന് ഐ.ആർ.സി തിങ്കളാഴ്ച പ്രസ്താവനയിൽ വ്യക്തമാക്കി. ഈയൊരു കണക്ക് സ്ഫോടനത്തെ മാത്രം അടിസ്ഥാനമാക്കിയാണ്. കൊറോണെ വൈറസ് പ്രതിസന്ധി മൂലം വിദ്യാലയങ്ങളും സർവകലാശാലകളും മുമ്പെ അടച്ചിട്ടിരിക്കുകയാണ്. സ്ഫോടനത്തിൽ തകർന്ന വിദ്യാലയങ്ങളിൽ 85000 മുകളിൽ വിദ്യാർഥികൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. ഗുരുതരമായ കേടുപാടുകൾ സംഭവിച്ച വിദ്യാലയങ്ങൾ ശരിയാക്കാൻ ഒരു വർഷം വരെ സമയമെടുക്കും- ഐ.ആർ.സി കൂട്ടിചേർത്തു.

Related Articles