Current Date

Search
Close this search box.
Search
Close this search box.

ഉമര്‍ അല്‍ ബഷീറിനെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്ക് കൈമാറും

കാര്‍തൂം: മുന്‍ സുഡാന്‍ പ്രസിഡന്റ് ഉമര്‍ അല്‍ ബാശിറിനെ വിചാരണക്കായി അന്താരാഷ്ട്ര കുറ്റകൃത്യ കോടതിക്ക് (ഐ.സി.സി) കൈമാറും. വംശഹത്യ,യുദ്ധക്കുറ്റങ്ങള്‍ എന്നിവയാണ് നിലവില്‍ ബഷീറിനെതിരെ ചുമത്തിയിരിക്കുന്നത്.

ചൊവ്ാഴച സുഡാന്‍ ഭരണ പരമാധികാര കൗണ്‍സില്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഇതിനായി ഹേഗ് ആസ്ഥാനമായുള്ള കോടതിയുമായി ഉടമ്പടി തയാറാക്കിയതായും കൗണ്‍സില്‍ അറിയിച്ചു. അന്താരാഷ്ട്ര ക്രിമിനല്‍ കോടതി കുറ്റവാളിയായി കണക്കാക്കിയവര്‍ അവിടെ പോയി വിചാരണ നേരിടണമെന്നും സുഡാന്‍ പരമാധികാര കൗണ്‍സില്‍ അംഗം ഹസന്‍ അല്‍ തഈഷി പറഞ്ഞു.

2019 ഏപ്രിലിലാണ് ജനകീയ പ്രക്ഷോഭത്തെത്തുടര്‍ന്ന് ദീര്‍ഘകാലം പ്രസിഡന്റ് സ്ഥാനത്തിരുന്ന ബഷീറിനെ പുറത്താക്കുന്നത്. തുടര്‍ന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് രണ്ട് വര്‍ഷത്തേക്ക് ജയിലിലടക്കുകയായിരുന്നു. പിന്നീട് അദ്ദേഹം കുറ്റക്കാരനെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.

Related Articles