Current Date

Search
Close this search box.
Search
Close this search box.

യു.എസ് ഉപരോധം: എണ്ണക്കപ്പല്‍ ചരക്ക് സേവന നിരക്ക് വര്‍ധിച്ചു

വാഷിങ്ടണ്‍: പശ്ചിമേഷ്യയില്‍ നിന്നു കിഴക്കന്‍ ഏഷ്യയിലേക്കുള്ള എണ്ണ കപ്പല്‍ ചരക്കു നിരക്കുകള്‍ ഗണ്യമായി വര്‍ധിക്കുന്നു. എണ്ണ ഷിപ്പിങിലെ ചൈനീസ് ഭീമനായ ‘കോസ്‌കോ’ക്കെതിരെ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയതാണ് ചരക്കുനീക്കത്തിന് വലിയ തിരിച്ചടിയായത്. 28 ശതമാനമാണ് നിരക്ക് വര്‍ധിച്ചത്. കോസ്‌കോ ഇറാനില്‍ നിന്നും എണ്ണ കടത്തുന്നുണ്ടെന്നാരോപിച്ചാണ് ഉപരോധം ഏര്‍പ്പെടുത്തിയത്.

യു.എസ് എടുത്തതില്‍ വെച്ച് ഏറ്റവും വലിയ ഉപരോധമാണിതെന്നാണഅ കഴിഞ്ഞ ദിവസം യു.എസ് സ്‌റ്റേറ്റ് ഡിപാര്‍ട്‌മെന്റ് അറിയിച്ചത്. തങ്ങള്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ ഇറാനെതിരെ ഏര്‍പ്പെടുത്തിയ ഉപരോധം തകര്‍ക്കുന്ന തരത്തില്‍ ചൈനയുടെ കോസ്‌കോയും മറ്റു രണ്ടു കമ്പനികളും ഇറാനില്‍ നിന്നും എണ്ണ കടത്തുന്നു എന്നാണ് യു.എസിന്റെ ആരോപണം.

യു.എസിന്റെ അപ്രതീക്ഷിതമായ നീക്കം 50ല്‍ അധികം ചരക്കു കപ്പലുകളുള്ള ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഷിപ്പിങ് കമ്പനിയെയും എണ്ണ കടത്തിനെയും ബാധിക്കും. ഇറാനു മേല്‍ പരമാവധി സമ്മര്‍ദ്ദം ചെലുത്തുക എന്നതാണ് യു.എസിന്റെ ലക്ഷ്യം.

Related Articles