Current Date

Search
Close this search box.
Search
Close this search box.

ഇറാന്‍-യു.എസ് പോര്‍വിളി: സ്വര്‍ണ്ണ,എണ്ണ വില ഉയരുന്നു

തെഹ്‌റാന്‍: ഇറാന്‍-യു.എസ് പോര്‍വിളികള്‍ രൂക്ഷമാകുന്നത് പശ്ചിമേഷ്യയെ മാത്രമല്ല ആഗോള എണ്ണ വിപണിയെയും പ്രതികൂലമായാണ് ബാധിക്കുന്നത്. എണ്ണ, സ്വര്‍ണ്ണ വിപണിയില്‍ വലിയ വില വര്‍ധവനാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായത്. ഇരു രാജ്യങ്ങളുടെ തമ്മില്‍ സംഘര്‍ഷം തുടരുന്ന എണ്ണ വിതരണത്തെ തടസ്സപ്പെടുത്തുമോ എന്ന ആശങ്കയിലാണ് എണ്ണ കമ്പനികളും വിതരണക്കാരും. ഇത് മൂലം നിക്ഷേപകര്‍ മറ്റു സുരക്ഷിത നിക്ഷേപം തേടി പോകുന്നതോടെയാണ് എണ്ണ വില വര്‍ധിക്കുന്നത്.

ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരലിന് രണ്ട് ശതമാനം വര്‍ധിച്ച് 70 ഡോളറിലെത്തി നില്‍ക്കുകയാണ്. വെസ്റ്റ് ടെക്‌സാസ് ക്രൂഡ് ഓയില്‍ 1.8 ശതമാനം ഉയര്‍ന്ന് 64.21 ഡോളറിലെത്തി. യു.എസ് ഇറാന്‍ സൈനിക മേധാവി ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയതിന് പിന്നാലെ ക്രൂഡ് ഓയിലിന് 4 ശതമാനമാണ് വില ഉയര്‍ന്നത്. സൗദിയിലെ മിലിട്ടറി ബേസുകള്‍ക്കും എണ്ണ ഉത്പാദന കേന്ദ്രങ്ങള്‍ക്കും നേരെ അപകട സാധ്യത ഉണ്ടെന്നാണ് കഴിഞ്ഞ ദിവസം യു.എസ് സ്റ്റേറ്റ് ഡിപാര്‍ട്‌മെന്റ് അറിയിച്ചത്.

Related Articles