Current Date

Search
Close this search box.
Search
Close this search box.

വെടിനിര്‍ത്തല്‍ കാരാര്‍ ധാരാണയിലെത്താതെ ഹഫ്തര്‍ മടങ്ങി

ട്രിപോളി: ലിബിയന്‍ സൈനകി മേധാവി ഖലീഫ ഹഫ്തര്‍ വെടിനിര്‍ത്തല്‍ കരാറിന് ധാരണയിലെത്താതെ മോസ്‌കോ വിട്ടു. ഈ കരാറിലൂടെയുദ്ധങ്ങള്‍ നിലനില്‍ക്കുന്ന ലിബിയയില്‍ വെടിനിര്‍ത്തല്‍ കരാറിന് ധാരണയിലെത്താന്‍ കഴിയേണ്ടതായിരുന്നവെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. യു.എന്‍ അംഗീകൃത ഗവണ്‍മെന്റ് ഓഫ് നാഷ്ണല്‍ അക്കോഡിന്റെ തലവന്‍ ഫായിസ് അല്‍സറാജുമായി മുമ്പ് നടത്തിയ കരാര്‍ പുന:പരിശോധിക്കണമെന്ന് ഹഫ്തര്‍ ആവശ്യപ്പെട്ടു. റഷ്യയുടെയും തുര്‍ക്കിയുടെയും മധ്യസ്ഥതയിലാണ് മണിക്കൂറുകള്‍ നീണ്ട ചര്‍ച്ച നടന്നത്. തിങ്കളാഴ്ച വൈകുന്നേരം മുതല്‍ ചൊവാഴ്ച രാവിലെ വരെ നടന്ന ചര്‍ച്ചയില്‍ കരാര്‍ പുന:പരിശോധിക്കണമെന്ന ആവശ്യമാണ് ഹഫ്തര്‍ ഉന്നയിച്ചത്. മുഅമ്മര്‍ ഗദ്ദാഫിയെ 2011ല്‍ ഭരണത്തില്‍നിന്ന് പുറത്താക്കിയതിന് ശേഷം ലിബിയയില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധാന്തരീക്ഷത്തിന് അറുതി വരുത്താനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു തുര്‍ക്കിയുടെയും റഷ്യയുടെയും മധ്യസ്ഥതയില്‍ നടന്ന വെടിനിര്‍ത്തല്‍ കരാര്‍.

 

Related Articles