Current Date

Search
Close this search box.
Search
Close this search box.

പാഠപുസ്തകങ്ങളില്‍ നിന്നും എല്‍.ജി.ബി.ടി.ക്യു ആശയങ്ങള്‍ നീക്കം ചെയ്യാത്തതില്‍ രക്ഷിതാക്കളുടെ പ്രതിഷേധം

വാഷിങ്ടണ്‍: യു.എസില്‍ സ്‌കൂളിലെ പാഠപുസ്തകങ്ങളില്‍ നിന്നും എല്‍.ജി.ബി.ടി.ക്യു ആശയങ്ങള്‍ നീക്കം ചെയ്യാത്തതില്‍ രക്ഷിതാക്കളുടെ പ്രതിഷേധം. കരിക്കുലത്തില്‍ ഇടപെടാനുള്ള രക്ഷിതാക്കളുടെ അവകാശം റദ്ദാക്കിയതോടെയാണ് പ്രതിഷേധവുമായി രക്ഷിതാക്കളും വിദ്യാഭ്യാസ പ്രവര്‍ത്തകരും രംഗത്തെത്തിയത്.

മതപരമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ള ലൈംഗിക, ലിംഗ സ്വത്വ പാഠങ്ങളില്‍ നിന്ന് കുട്ടികളെ ഒഴിവാക്കാനാകില്ല എന്ന രൂപത്തിലാണ് പാഠ്യപദ്ധതിയില്‍ പെട്ടെന്ന് മാറ്റം വരുത്തിയത്.

കഴിഞ്ഞ മാര്‍ച്ചില്‍, സ്‌കൂള്‍ സംവിധാനം അതിന്റെ രക്ഷാകര്‍തൃ അറിയിപ്പ് നയം പരിഷ്‌കരിച്ചിരുന്നു. അതായത് ക്ലാസില്‍ പഠിപ്പിക്കുന്ന പുസ്തകങ്ങളെക്കുറിച്ച് രക്ഷിതാക്കളെ മുന്‍കൂട്ടി അറിയിക്കില്ല എന്നതായിരുന്നു അത്. കൂടാതെ പാഠഭാഗങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥി വിട്ടുനില്‍ക്കുന്നത് അനുവദനീയമല്ല എന്ന തരത്തിലും പരിഷ്‌കരിച്ചിരുന്നു. ഇതിനെതിരെ ജൂണ്‍ 6 ന് ഫാമിലി റൈറ്റ്സ് ഫോര്‍ റിലീജിയസ് ഫ്രീഡം (FRRF) എന്ന സംഘടനയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

തങ്ങള്‍ക്കുള്ള അവകാശം ഒഴിവാക്കിയ നടപടി തിരികെ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് 400-ലധികം ആളുകള്‍ മേരിലാന്‍ഡിലെ റോക്ക്വില്ലെയിലെ മോണ്ട്ഗോമറി കൗണ്ടി പബ്ലിക് സ്‌കൂള്‍ (MCPS) ആസ്ഥാനത്തിന് പുറത്ത് പ്രതിഷേധിച്ചു.

Related Articles