Current Date

Search
Close this search box.
Search
Close this search box.

ലബനാന്‍: ജനവിധി തേടാനില്ലെന്ന് പ്രധാനമന്ത്രി നജീബ് മീഖാത്തി

ബൈറൂത്ത്: മെയ് 15ന് നടക്കാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ജനവിധി തേടാനില്ലെന്ന് ലബനാന്‍ പ്രധാനമന്ത്രി നജീബ് മീഖാത്തി. തിങ്കളാഴ്ചയിലെ ടി.വി അഭിസംബോധനയിലാണ് നജീബ് മീഖാത്തി പ്രസ്താവനയിറക്കയത്. മൂന്ന് വര്‍ഷമായി തുടരുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് ലബനാന്‍ പൊതുജീവതങ്ങളെ ഉയര്‍ത്തികൊണ്ടുവരുന്നതിന് പ്രധാനമായി കാണുന്ന തെരഞ്ഞെടുപ്പിന് രണ്ട് മാസങ്ങള്‍ക്ക് മുമ്പുള്ള മീഖാത്തിയുടെ പ്രസ്താവന രാജ്യത്തെ സുന്നീ രാഷ്ട്രീയത്തെ വലിയ അരാജകത്വത്തിലേക്ക് തള്ളിവിടുന്നതാണ്.

ഒരു മില്യണ്‍ സിറിയന്‍ അഭയാര്‍ഥികള്‍ ഉള്‍പ്പെടെ രാജ്യത്തെ ആറ് മില്യണ്‍ ജനസംഖ്യയിലെ 75ലധികം പേരെയും ദാരിദ്രത്തിലാഴ്ത്തിയ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രാജ്യത്തെ കരകയറ്റാനുള്ള പ്രവര്‍ത്തനം തുടരുമെന്ന് മീഖാത്തി വ്യക്തമാക്കി.

ഭരണകൂടത്തിന്റെ പരിഷ്‌കരണം ആവശ്യപ്പെട്ട് 2019ലെ അവസാനത്തില്‍ നടന്ന രാജ്യവ്യാപകമായ പ്രക്ഷോഭത്തെ തുടര്‍ന്നുള്ള ആദ്യ തെരഞ്ഞെരഞ്ഞെടുപ്പാണിത്. അതേസമയം, 200ലധികം പേര്‍ കൊല്ലപ്പെട്ട 2020 ആഗസ്റ്റിലെ ബൈറൂത്ത് തുറമുഖ സ്‌ഫോനടത്തിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണ്.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles