Current Date

Search
Close this search box.
Search
Close this search box.

ലോകകപ്പിന് അതിഥിയായി കുവൈത്ത് പ്രധാനമന്ത്രിയും ഖത്തറില്‍

ദോഹ: ലോകകപ്പ് വീക്ഷിക്കാന്‍ ഖത്തറിന്റെ ഔദ്യോഗിക ക്ഷണമനുസരിച്ച് വിവിധ രാഷ്ട്രതലവന്മാരാണ് ഇതിനകം ഖത്തറില്‍ എത്തിയത്. ഖത്തറിന്റെ അടുത്ത സുഹൃത് രാജ്യവും ഖത്തര്‍ അമീറിന്റെ സുഹൃത്തുമായ കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് നവാഫ് അല്‍ അഹമ്മദ് അല്‍ സബാഹ് ചൊവ്വാഴ്ച ഖത്തറിലെത്തി. ഖത്തറിന്റെ ഔദ്യോഗിക ന്യൂസ് ഏജന്‍സിയായ ക്യു.എന്‍.എയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ കുവൈത്ത് പ്രധാനമന്ത്രിയെ ഖത്തര്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനിയും സംഘവും സ്വീകരിച്ചു. നിരവധി മന്ത്രിമാരും അദ്ദേഹത്തിന്റെ കൂടെ സന്നിഹിതരായിരുന്നു.

കഴിഞ്ഞ ദിവസം യു.എ.ഇ ഭരണാധികാരി മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ഖത്തര്‍ അമീറിന്റെ ക്ഷണം സ്വീകരിച്ച് ലോകകപ്പിന്റെ ഭാഗമാകാനെത്തിയിരുന്നു. യു.എ.ഇ അടക്കമുള്ള രാഷ്ട്രങ്ങള്‍ ഖത്തറിനെതിരെ ഏര്‍പ്പെടുത്തിയിരുന്ന ഉപരോധം പിന്‍വലിച്ച ശേഷം ആദ്യമായാണ് ദുബൈ ഭരണാധികാരി ഖത്തറിലെത്തിയത് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.

Related Articles