Current Date

Search
Close this search box.
Search
Close this search box.

വെസ്റ്റ് ബാങ്ക് കൈയേറ്റം: ഇസ്രായേലിന് മുന്നറിയിപ്പ് നല്‍കി ജോര്‍ദാന്‍

അമ്മാന്‍: വെസ്റ്റ് ബാങ്ക് കൈയേറ്റവുമായി മുന്നോട്ടുപോകാനുള്ള ഇസ്രായേലിന്റെ നടപടിയില്‍ ശക്തമായ മുന്നറിയിപ്പുമായി ജോര്‍ദാന്‍ രംഗത്ത്. പദ്ധതിയുമായി ഇസ്രായേല്‍ മുന്നോട്ടു പോകുകയാണെങ്കില്‍ അത് ജോര്‍ദാനുമായുള്ള വമ്പിച്ച ഏറ്റുമുട്ടലിലേക്ക് നയിക്കുമെന്നാണ് ജോര്‍ദാന്‍ രാജാവ് കിങ് അബ്ദുല്ല രണ്ടാമന്‍ താക്കീത് നല്‍കിയത്. ഒരു സംസ്ഥാനം എന്ന പരിഹാരവുമായി മുന്നോട്ടുപോകുന്ന നേതാക്കള്‍അതിന്റെ അര്‍ത്ഥമെന്താണെന്ന് മനസ്സിലാകുന്നില്ല. ജൂലൈയില്‍ ഇസ്രായേല്‍ പദ്ധതിയുമായി മുന്നോട്ട് പോകുകയാണെങ്കില്‍ ഈ മേഖലയില്‍ കൂടുതല്‍ കുഴപ്പങ്ങളും ഭീകരവാദവും വര്‍ധിക്കുനെന്നു അബ്ദുല്ല രാജാവ് മുന്നറിയിപ്പ് നല്‍കി.

അധിനിവിഷ്ട വെസ്റ്റ് ബാങ്കിന്റെ ചില ഭാഗങ്ങള്‍ ഇസ്രായേലിലേക്ക് കൂട്ടിച്ചേര്‍ക്കാനുള്ള ഇസ്രായേലിന്റെ പദ്ധതിയെക്കുറിച്ച് ജോര്‍ദാന്‍ എല്ലാ സാധ്യതകളും പരിശോധിച്ചിട്ടുണ്ട്. ഈ നീക്കം ഒഴിവാക്കാന്‍ യൂറോപ്യന്‍ യൂണിയനിലെ വിദേശകാര്യമന്ത്രിമാര്‍ നയതന്ത്ര ശ്രമങ്ങള്‍ ശക്തമാക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles