റോം: ഇറ്റലിയുമായി ചേര്‍ന്ന് 60 സംയുക്ത പ്രതിരോധ കരാറുകളില്‍ ഏര്‍പ്പെടാന്‍ തുനീഷ്യയുടെ തീരുമാനം. ഇറ്റാലിയന്‍ പ്രതിരോധ മന്ത്രി എലിസബത്ത ട്രന്റയും തുനീഷ്യന്‍ പ്രതിരോധ മന്ത്രി അബ്ദുല്‍ കരീം എസ് സുബൈദിയും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ക്കു ശേഷമാണ് 60ഓളം കരാറുകളില്‍ ഒപ്പുവച്ചത്. 2019ലാകും കരാര്‍ പ്രാബല്യത്തില്‍ വരിക.
ഇറ്റാലിയന്‍ മിലിട്ടറി അക്കാദമിയുമായി ചേര്‍ന്ന് സഹകരിച്ച് തുനീഷ്യ സൈനികാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നടത്താനും ധാരണയുണ്ട്. 2018 അവസാനത്തോടെ വെള്ളത്തിനടിയിലൂടെയുള്ള ഡൈവിങ്ങ് പരിശീലനം നല്‍കുന്നുണ്ട്. തുനീഷ്യന്‍ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യമറിയിച്ചത്.
Facebook Comments