Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലിന്റെ വെടിയുണ്ടയേറ്റ് മാധ്യമപ്രവര്‍ത്തകന്റെ കാഴ്ച നഷ്ടപ്പെട്ടു

വെസ്റ്റ്ബാങ്ക്: ഫലസ്തീനികളുടെ നേരെയുള്ള ഇസ്രായേല്‍ സൈന്യത്തിന്റെ നരനായാട്ട് മാറ്റമില്ലാതെ തുടരുന്നതിനിടെ സൈന്യത്തിന്റെ വെടിയുണ്ട ഇല്ലാതാക്കിയത് ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകന്റെ കാഴ്ചശക്തിയാണ്. അധിനിവേശ വെസ്റ്റ് ബാങ്കില്‍ നടക്കുന്ന ഫലസ്തീനികളുടെ പ്രതിഷേധത്തിനിടെയാണ് ഫോട്ടോ ജേര്‍ണലിസ്റ്റ് മുആദ് മാര്‍നഹിന്റെ ഇടതുകണ്ണിന് വെടിയേറ്റത്. വെള്ളിയാഴ്ച അല്‍ ഖലീലിലെ സുരിഫ് ടൗണില്‍ വെച്ചായിരുന്നു സംഭവം.

ഇവിടെ ഇസ്രായേലിന്റെ അനധികൃത നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഫലസ്തീനികള്‍ നടത്തുന്ന പ്രതിഷേധ റാലിയുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ എത്തിയതായിരുന്നു മുആദ്. സമരക്കാര്‍ക്കു നേരെ ഇസ്രായേല്‍ സൈന്യം ഉതിര്‍ത്ത വെടിയുണ്ട മസൂദിന്റെ ഇടതുകണ്ണിന് നേരെ തുളച്ചുകയറുകയായിരുന്നു. ഉടന്‍ തന്നെ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇടുകണ്ണിന്റെ കാഴ്ച തിരിച്ചുലഭിക്കില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.  സംഭവത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഫലസ്തീന്‍ ജേര്‍ണലിസ്റ്റ്‌സ് സിന്‍ഡിക്കേറ്റും ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ജേര്‍ണലിസ്റ്റ്‌സും രംഗത്തെത്തിയിട്ടുണ്ട്. പ്രസ് എന്ന് രേഖപ്പെടുത്തിയ ബുള്ളറ്റ് പ്രൂഫ ജാക്കറ്റ് ധരിച്ചിട്ടും ഇസ്രായേല്‍ സൈന്യം മനപൂര്‍വം വെടിവെക്കുകയായിരുന്നുവെന്ന് സംഘടന കുറ്റപ്പെടുത്തി. ഫലസ്തീനിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ഇസ്രായേല്‍ നടത്തുന്ന ക്രൂരതകള്‍ അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര സംഘടനകള്‍ രംഗത്തുവരണമെന്നും സംഘടന ആവശ്യപ്പെട്ടു.

Related Articles