Current Date

Search
Close this search box.
Search
Close this search box.

യു.എസ് സൈന്യം ഇറാഖില്‍ നിന്ന് പിന്മാറണമെന്ന് പാര്‍ലമെന്റ് അംഗങ്ങള്‍

തെഹ്‌റാന്‍: യു.എസ് സൈന്യം രാജ്യത്ത് നിന്നും പിന്മാറണമെന്നാവശ്യപ്പെട്ട് ഇറാഖ് പാര്‍ലമെന്റംഗങ്ങള്‍ രംഗത്ത്. ഇറാന്‍ പിന്തുണയുള്ള ശിയ സായുധ സേനക്കെതിരെ തുടര്‍ച്ചയായി ഇസ്രായേല്‍ നടത്തുന്ന വ്യോമാക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് ഇറാഖ് പാര്‍ലമെന്റിലെ മുഖ്യ ബ്ലോക് പ്രതിഷേധം അറിയിച്ചത്.

ഇസ്രായേലിന്റെ കടന്നാക്രമണങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്വവും അമേരിക്കക്കാണെന്നും ഇത് ഇറാഖിനും അവിടുത്തെ ജനങ്ങള്‍ക്കുമെതിരെയുള്ള യുദ്ധ പ്രഖ്യാപനമായാണ് ഞങ്ങള്‍ പരിഗണിക്കുന്നതെന്നും ഫതഹ് സഖ്യം പറഞ്ഞു. ഇറാന്റെ പിന്തുണയുള്ള പാര്‍ലമെന്ററി സൈന്യമായ പോപുലര്‍ മൊബിലൈസേഷന്‍ ഫോഴ്‌സിന്റെ പാര്‍ലമെന്റ് ബ്ലോക് ആണ് ഫതഹ് സഖ്യം. പടിഞ്ഞാറന്‍ ഇറാഖ് പട്ടണത്തില്‍ കഴിഞ്ഞ ദിവസം ഇസ്രായേലിന്റെ നേതൃത്വത്തില്‍ ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നു. ഇതില്‍ ഇറാന്റെ പിന്തുണയുള്ള സൈനിക സഖ്യത്തിലെ ഒരു കമാന്‍ഡര്‍ കൊല്ലപ്പെട്ടിരുന്നു.

Related Articles