Current Date

Search
Close this search box.
Search
Close this search box.

അല്‍അഖ്‌സയില്‍ നിന്ന് ഫലസ്തീന്‍ വനിതയെ പുറത്താക്കി ഇസ്രായേല്‍ -വീഡിയോ

ജറൂസലം: അല്‍അഖ്‌സ പള്ളിയിലേക്ക് ഇരച്ചുകയറി ഇസ്രായേല്‍ കുടിയേറ്റക്കാര്‍. അധിനിവേശ ഇസ്രായേല്‍ ഒരുക്കിയ സുരക്ഷയിലാണ് കുടിയേറ്റക്കാര്‍ അല്‍അഖ്‌സയിലേക്ക് അതിക്രമിച്ച് കയറിയത്. ഫലസ്തീന്‍ വനിതയെ അല്‍അഖ്‌സ പള്ളിയുടെ പരിസരത്ത് നിന്ന് സൈനികര്‍ പുറത്താക്കുന്ന ദൃശ്യങ്ങള്‍ ‘ടൈംസ് ഓഫ് ഗസ്സ’ പുറത്തുവിട്ടു. അതേസമയം, ഗസ്സയില്‍ മൂന്നാം ദിവസവും ഇസ്രായേല്‍ വ്യോമാക്രമണം തുടരുകയാണ്. ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തില്‍ ആറ് കുട്ടികളുള്‍പ്പെടെ 32 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

അല്‍അഖ്‌സയിലേക്ക് സെനറ്റ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള കുടിയേറ്റക്കാര്‍ക്ക് ഞായറാഴ്ച പ്രവേശിക്കാമെന്ന തീരുമാനം ഇസ്രായേല്‍ പ്രധാനമന്ത്രി യേര്‍ ലാപിഡ് അറിയിച്ചിരുന്നു. തുടര്‍ന്നാണ് കുടിയേറ്റക്കാര്‍ ഇസ്രായേല്‍ സൈന്യത്തിന്റെ സുരക്ഷയോടെ ഞായറാഴ്ച രാവിലെ അല്‍അഖ്‌സയിലേക്ക് അതിക്രമിച്ച് കയറിയത്. ഈ നടപടിയെ ഫലസ്തീന്‍ ചെറുത്ത് നില്‍പ്പ് പ്രസ്ഥാനമായ ഹമാസിന്റെ നേതാവ് ഇസ്മഈല്‍ ഹനിയ്യ അപലപിച്ചു.

https://twitter.com/alqudsalbwsalah/status/1556142963620806656?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1556142963620806656%7Ctwgr%5E84e56528d97c3961b99d9a7dd8c41d23d059ce82%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.aljazeera.net%2Fnews%2F2022%2F8%2F7%2FD985D8B3D8AAD988D8B7D986D988D986-D8A5D8B3D8B1D8A7D8A6D98AD984D98AD988D986-D98AD982D8AAD8ADD985D988D986-D8A8D8A7D8ADD8A7D8AA

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles