Current Date

Search
Close this search box.
Search
Close this search box.

ബി.ഡി.എസിനെ പിന്തുണച്ചതിന് മനുഷ്യാവകാശ പ്രവര്‍ത്തകനെ ഇസ്രായേല്‍ നാടുകടത്തി

തെല്‍അവീവ്: ഇസ്രായേല്‍ ബഹിഷ്‌കരണ സംഘടനയായ ബോയ്‌കോട്,ഡിവസ്റ്റ്‌മെന്റ്,സാങ്ഷന്‍സ് (ബി.ഡി.എസിനെ) പിന്തുണച്ചതിന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് (എച്ച്.ആര്‍.ഡബ്ല്യു) ഉദ്യോഗസ്ഥനെ ഇസ്രായേല്‍ നാടുകടത്തി. ഇസ്രായേല്‍ ഉത്പന്നങ്ങളെയും സേവനങ്ങളെയും പരസ്യമായി ബഹിഷ്‌കരിക്കാന്‍ ആഹ്വാനം നല്‍കുന്ന ബി.ഡി.എസിന് നിരുപാധികം പിന്തുണ നല്‍കി എന്നാരോപിച്ച് ഉമര്‍ ശാകിറിനെയാണ് രാജ്യത്ത് നിന്നും കയറ്റിവിടുന്നത്.

പരസ്യമായി ബി.ഡി.എസിനെ പിന്തുണക്കുന്നവരെ ഇസ്രായേലിലേക്ക് പ്രവേശിപ്പിക്കുന്നത് തടയുന്നതിന് 2017ല്‍ നിയമം പാസാക്കിയിരുന്നു. ഇത് പ്രകാരമാണ് നടപടിയെന്നാണ് ഇസ്രായേലിന്റെ വാദം.

2016ല്‍ അധിനിവിഷ്ട വെസ്റ്റ്ബാങ്കില്‍ ഇസ്രായേല്‍ നടത്തുന്ന അനധികൃത നിര്‍മാണങ്ങളില്‍ നിന്നും പിന്മാറാന്‍ വിവിധ ബിസിനസുകാരോട് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ആവശ്യപ്പെട്ടിരുന്നു.

Related Articles