Current Date

Search
Close this search box.
Search
Close this search box.

തമീമിയുടെ ചിത്രം വരച്ചതിന് ഇറ്റാലിയന്‍ കലാകാരനെ ഇസ്രായേല്‍ പുറത്താക്കി

ജറൂസലേം: കഴിഞ്ഞ ദിവസം ജയില്‍ മോചിതയായ ഫലസ്തീന്‍ കൗമാര ആക്റ്റിവിസ്റ്റ് അഹദ് തമീമിയുടെ ചിത്രം വരച്ചവര്‍ക്കെതിരെയും ഇസ്രായേലിന്റെ മനുഷ്യത്വരഹിതമായ നടപടി. തമീമിയുടെ കൂറ്റന്‍ മ്യൂറല്‍ പെയിന്റിങ് വരച്ചതിനാണ് രണ്ട് ഇറ്റാലിയന്‍ ചിത്രകാരന്മാരെ ഇസ്രായേല്‍ നാടുകടത്തിയത്.

ശനിയാഴ്ചയാണ് ഇരുവരെയും ഇസ്രായേല്‍ അറസ്റ്റു ചെയ്തത്. തുടര്‍ന്ന് ഇവരുടെ ടൂറിസ്റ്റ് വിസ റദ്ദാക്കുകയും 72 മണിക്കൂറിനകം രാജ്യം വിടാന്‍ നിര്‍ദേശം നല്‍കുകയുമായിരുന്നു. ഇവരോടൊപ്പം ഒരു ഫലസ്തീന്‍ പൗരനെയും അറസ്റ്റു ചെയ്തിരുന്നു. അദ്ദേഹത്തെ പിന്നീട് വിട്ടയച്ചു. ഫലസ്തീന്‍ ഗ്രാഫിറ്റി ആര്‍ട് കലാകാരനെയാണ് ഇവരോടൊപ്പം അറസ്റ്റു ചെയ്തിരുന്നത്.

ഇറ്റാലിയന്‍ പൗരന്മാരുടെ അറസ്റ്റില്‍ ഫലസ്തീന്‍ അതോറിറ്റി അപലപനം രേഖപ്പെടുത്തി. കലക്കും സംസ്‌കാരത്തിനുമെതിരെയുള്ള ഇസ്രായേലിന്റെ ഭരണകൂട ഭീകരതയാണിതെന്ന് ഫലസ്തീന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. ഇസ്രായേല്‍ അധിനിവേശത്തിനെതിരെ അന്താരാഷ്ട്ര തലത്തില്‍ നിന്നും ലഭിക്കുന്ന ഐക്യദാര്‍ഢ്യത്തിനെതിരെയുള്ള ഇസ്രായേലിന്റെ ക്രൂരതയാണിതെന്നും ഫലസ്തീന്‍ കുറ്റപ്പെടുത്തി.

Related Articles