Current Date

Search
Close this search box.
Search
Close this search box.

വെസ്റ്റ് ബാങ്കില്‍ നാല്‍പതോളം ഫലസ്തീനികളെ അറസ്റ്റ് ചെയ്ത് ഇസ്രായേല്‍

വെസ്റ്റ് ബാങ്ക്: അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ ഫലസ്തീനികളെ കൂട്ട അറസ്റ്റ് ചെയ്ത് ഇസ്രായേല്‍ സൈന്യം. കഴിഞ്ഞ ദിവസം 43 ഫലസ്തീനികളെയാണ് അധിനിവേശ സൈന്യം വെസ്റ്റ് ബാങ്കില്‍ നിന്നും അറസ്റ്റ് ചെയ്ത് കൊണ്ടുപോയത്. ഒരു പെണ്‍കുട്ടിയും സ്ത്രീയും ഇതിലുള്‍പ്പെടും. വഫ ന്യൂസ് ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. അറസ്റ്റ് ചെയ്തവരില്‍ ഭൂരിഭാഗവും മുന്‍പ് ജയിലില്‍ കഴിഞ്ഞവരാണ്. പുറത്തിറങ്ങിയപ്പോള്‍ ഇവരെ വീണ്ടും അറസ്റ്റ് ചെയ്യുകയാണുണ്ടായത്. ഹെബ്രോണ്‍ പ്രവിശ്യയില്‍ നിന്നും 50 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതില്‍ രണ്ട് പേര്‍ വനിതകളാണ്. ഈ വര്‍ഷത്തെ ഏറ്റവും വലിയ കൂട്ട അറസ്റ്റാണിതെന്ന് ഫലസ്തീന്‍ ആക്റ്റിവിസ്റ്റുകള്‍ പറഞ്ഞു.

തടവുകാര്‍ക്കിടയില്‍ കോവിഡ് -19 പകര്‍ച്ചവ്യാധി തുടരുന്നതിനിടെയും ഇസ്രായേല്‍ ക്രൂരത തുടരുകയാണ്. ഇത് തടവുകാരുടെ ജീവന്‍ അപകടത്തിലാക്കുമെന്നും ഫലസ്തീന്‍ പ്രിസണേഴ്‌സ് സൊസൈറ്റി പറഞ്ഞു. കോവിഡ് തടയാന്‍ വേണ്ട യാതൊന്നും ഇസ്രായേല്‍ ചെയ്യുന്നില്ല. ഇവരുടെ വീടുകളിലേക്ക് അതിക്രമിച്ചു കയറി സാധനങ്ങള്‍ തകര്‍ക്കുകയും വീട് കൊള്ളയടിച്ചുമാണ് അറസ്റ്റ് ചെയ്തതെന്നും സംഘടന കുറ്റപ്പെടുത്തി.

 

Related Articles