Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലും ഫലസ്തീനും ചര്‍ച്ചകള്‍ പുന:രാരംഭിക്കണം: അറബ്,യൂറോപ്യന്‍ രാജ്യങ്ങള്‍

അമ്മാന്‍: ദ്വിരാഷ്ട്ര പരിഹാരം എന്ന ഫോര്‍മുല മുന്‍നിര്‍ത്തി ഇസ്രായേലും ഫലസ്തീനും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ പുന:രാരംഭിക്കണമെന്നാവശ്യപ്പെട്ട് അറബ്,യൂറോപ്യന്‍ രാജ്യങ്ങള്‍ രംഗത്ത്.

ഫ്രാന്‍സ്, ഈജിപ്ത്, ജര്‍മനി എന്നീ രാഷ്ട്രങ്ങളിലെ വിദേശകാര്യ മന്ത്രിമാരാണ് ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള പ്രശ്‌നപരിഹാരത്തിനുള്ള ഏക വഴി ചര്‍ച്ചയാണെന്ന ആവശ്യം മുന്നോട്ടുവെച്ചത്. ജോര്‍ദാനില്‍ വെച്ച് നടന്ന നാല് അറബ് രാജ്യങ്ങളുടെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് ഈ ആവശ്യം മുന്നോട്ടുവെച്ചത്.

ദ്വിരാഷ്ട്ര പരിഹാരത്തിന്റെ അടിസ്ഥാനത്തിലല്ലാതെ സംഘര്‍ഷം പരിഹരിക്കാനും സമഗ്രവും ശാശ്വതവുമായ സമാധാനമുണ്ടാകില്ലെന്നും ജോര്‍ദാന്‍ വിദേശകാര്യ മന്ത്രി അയ്മന്‍ അല്‍ സഫാദി പറഞ്ഞു.

ഫലസ്തീനികളും ഇസ്രായേലികളും സംഭാഷണത്തോടുള്ള തങ്ങളുടെ പ്രതിബദ്ധത തെളിയിക്കേണ്ടതുണ്ട് ഈ പ്രക്രിയയെ പിന്തുണയ്ക്കാന്‍ ഞങ്ങള്‍ തയ്യാറാണ്- ജര്‍മന്‍ വിദേശകാര്യ മന്ത്രി ജീന്‍ ലെ ദ്രെയ്ന്‍ പറഞ്ഞു. ഓണ്‍ലൈന്‍ വഴിയാണ് അദ്ദേഹം യോഗത്തില്‍ പങ്കെടുത്തത്.

അതേസമയം, ഇസ്രയേലും യു.എ.ഇയും,ബഹ്റൈനും തമ്മില്‍ അടുത്തിടെ സ്ഥാപിച്ച പുതിയ നയതന്ത്ര കരാറിനെ നാല് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ പ്രശംസിക്കുകയും ചെയ്തു.

Related Articles